അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ബ്രോഷർ പ്രകാശനം ചെയ്തു

ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്
Brochure of Avukadar Kutti Naha Memorial Football Tournament released
അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ബ്രോഷർ പ്രകാശനം ചെയ്തു
Updated on

ദുബായ്: കേരളത്തിന്‍റെ മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ പേരിലുള്ള പ്രഥമ ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു. ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സത്താർ റിയൽ കോഫിയ്ക്ക് നൽകിക്കൊണ്ട് ബ്രോഷർ പ്രകാശനം നിർവഹിച്ചു.

പി.കെ. അൻവർ നഹ, വി.സി. സൈതലവി, സാദിഖ് തിരൂരങ്ങാടി,ഗഫൂർ കാലടി, അൻഷിഫ് ആതവനാട്, സൈതലവി പുതുപ്പറമ്പ്, യാഹു തെന്നല,സാലി പുതുപ്പറമ്പ്, വാഹിദ് പരപ്പനങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.

2024 നവംബർ 3-ാം തീയതി ഞായറാഴ്ച ദുബായ് അൽ ഖിസൈസിലെ അൽ സാദിഖ് ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിലാണ് ഫുട്ബോൾ ടൂർണമെന്‍റ് നടക്കുക. കേരളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങൾ പ്രവാസ ലോകത്തെ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0502825576, 0505521175, 0556359414 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Trending

No stories found.

Latest News

No stories found.