അബുദാബി: കേരള സോഷ്യൽ സെന്‍റർ സാഹിത്യ വിഭാഗം സംഘടിപ്പിച്ച സാംസ്കാരിക സദസ് 'ചുറ്റുവട്ടം' എന്ന പേരിൽ കെഎസ്‌സി മിനി ഹാളിൽ നടത്തി.
'ജ്ഞാനോദയവും കേരളീയ പൊതു ബോധവും' എന്ന വിഷയത്തിൽ ഡോ. പി.കെ. പോക്കർ പ്രഭാഷണം നടത്തി. തുടർന്ന് ചർച്ചയും നടത്തി. വൈസ് പ്രസിഡന്‍റ് ആർ. ശങ്കർ അധ്യക്ഷത വഹിച്ചു.
സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ സ്വാഗതവും അസി. സെക്രട്ടറി ഹിഷാം സൈനുൽ ആബിദ്ദീൻ നന്ദിയും പറഞ്ഞു. വനിതാ വിഭാഗം കൺവീനർ ഗീത പ്രസംഗിച്ചു. സൈക്കിളിൽ ലോകം ചുറ്റുന്ന സഞ്ചാരി അരുൺ തഥാഗതൻ അംഗങ്ങളുമായി സംവദിച്ചു.