റാസൽഖൈമയിൽ വൻ വ്യാജ ഉത്പന്ന വേട്ട: പിടിച്ചെടുത്തത് 23 മില്യൺ ദിർഹത്തിന്‍റെ വസ്തുക്കൾ

ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Massive counterfeit product hunt in Ras Al Khaimah: Items worth 23 million dirhams were seized
റാസൽഖൈമയിൽ വൻ വ്യാജ ഉത്പന്ന വേട്ട: പിടിച്ചെടുത്തത് 23 മില്യൺ ദിർഹത്തിന്‍റെ വസ്തുക്കൾ
Updated on

റാസൽഖൈമ: എമിറേറ്റ്സിലെ രണ്ട് സംഭരണശാലകളിലായി നടത്തിയ പരിശോധനയിൽ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വൻ ശേഖരം പിടിച്ചെടുത്ത് പൊലീസ്. 23 മില്യൺ ദിർഹത്തിന്‍റെ ആറുലക്ഷത്തി അൻപതിനായിരം വ്യാജ ഉത്പന്നങ്ങളാണ് കണ്ടെത്തിയത്. ലോകത്തെ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ അനുകരണങ്ങളായിരുന്നു ഇവയെന്ന് പൊലീസ് വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. സാമ്പത്തിക വികസന വകുപ്പിന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് ഇവരെ പിടികൂടിയതെന്ന് ഇൻവെസ്റ്റിഗേറ്റിവ് അഫയേഴ്‌സ് വിഭാഗത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ കേണൽ ഒമർ അൽ ഔദ് അൽ തിനെജി പറഞ്ഞു.

ഇത്തരത്തിൽ രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ വെല്ലുവിളിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ആക്ടിങ്ങ് ഡയറക്ടർ ജനറൽ,ബ്രിഗേഡിയർ അഹമ്മദ് സായിദ് മൻസൂർ മുന്നറിയിപ്പ് നൽകി.

Trending

No stories found.

Latest News

No stories found.