അന്താരാഷ്ട്ര വയോജന ദിനം: വിവിധ പരിപാടികൾ സംഘടിപ്പിച്ച് ദുബായ് ജിഡിആർഎഫ്എ

40 മുതിർന്ന പൗരന്മാർ പങ്കെടുത്തു
International Day of Aging: Dubai GDRFA organized various events
അന്താരാഷ്ട്ര വയോജന ദിനം: വിവിധ പരിപാടികൾ സംഘടിപ്പിച്ച് ദുബായ് ജിഡിആർഎഫ്എ
Updated on

ദുബായ്: അന്താരാഷ്ട്ര വയോജന ദിനത്തിന്‍റെ ഭാഗമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തുഖർ സോഷ്യൽ ക്ലബ്ബിന്‍റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തി അനുസ്മരണ പരിപാടിയും സർഗ്ഗാത്മക ശിൽപശാലകളും നടന്നു.

വയോധികരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി മൺപാത്ര നിർമ്മാണത്തിലും കരകൗശല വസ്തുക്കളിലും പ്രത്യേക പരിശീലന ശില്പശാലകൾ സംഘടിപ്പിച്ചു. 40 മുതിർന്ന പൗരന്മാർ പങ്കെടുത്തു.

International Day of Aging: Dubai GDRFA organized various events

തലമുറകളുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിന്‍റെ സഹകരണത്തോടെ പ്രായമായവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള ദുബായ് ജിഡിആർഎഫ്എയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

ഇത്തരം കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ പ്രായമായവരെയും പുതിയ തലമുറയെയും തമ്മിൽ ബന്ധപ്പെടുത്തുകയും പരസ്പര ബഹുമാനം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ജിഡിആർഎഫ്എ ദുബായ് വ്യക്തമാക്കി.

International Day of Aging: Dubai GDRFA organized various events

Trending

No stories found.

Latest News

No stories found.