
യുഎഇ വിമാനത്താവളങ്ങളിൽ അടിയന്തര പ്രതികരണ സംവിധാനം
ദുബായ്: ഇസ്രയേൽ - ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ നിരവധി രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് യുഎഇ അടിയന്തര വിമാനത്താവള പ്രതികരണ സംവിധാനം സജീവമാക്കി.
രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പുവരുത്താൻ സമഗ്രമായ പദ്ധതി ആരംഭിച്ചതായി ഫെഡറൽ അഥോറിറ്റി ഫൊർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിഎസിപി) സ്ഥിരീകരിച്ചു.