

ദുബായ്: ദുബായ് മറീനയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടുത്തമുണ്ടായി. കെട്ടിടത്തിന്‍റെ മേൽക്കൂരയിലെ എയർ കണ്ടീഷനിംഗ് കൂളറുകളിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവം റിപ്പോർട്ട് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടങ്ങി. ആളപായമില്ലെന്നും തീ നിയന്ത്രണവിധേയമാക്കിയെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.