ദുബായ്: അൽ ബർഷയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് തീ പിടിച്ചു. മുപ്പത് നില കെട്ടിടത്തിനാണ് തീ പിടിച്ചതെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. വിവരം ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
രണ്ട് കേന്ദ്രങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂർ കൊണ്ട് അഗ്നിബാധ നിയന്ത്രണ വിധേയമാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിനുള്ള കാരണം വ്യക്തതമല്ല.