ദുബായ്: പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ, ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ്, ബർദുബായ് പൊലീസ് സ്റ്റേഷൻ എന്നിവയുമായി ചേർന്ന് ദുബായ് പൊലീസ് ജനറൽ കമാൻഡ് 200 തൊഴിലാളികൾക്കായി മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
പൊലീസുമായി ആശയവിനിമയം നടത്താനുള്ള മാർഗങ്ങളും അവർക്ക് നൽകുന്ന സേവനങ്ങളുമടങ്ങിയ ബോധവത്കരണത്തിലൂടെയും വിദ്യാഭ്യാസ പ്രഭാഷണങ്ങളിലൂടെയും തൊഴിലാളികളെ തങ്ങളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യമെന്ന് പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്‌സൺ ഫാത്തിമ ബുഹാജിർ പറഞ്ഞു.
വർഷം മുഴുവനും കമ്മ്യൂണിറ്റി പരിപാടികളും സംരംഭങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിലൂടെ സഹിഷ്ണുത, സഹവർത്തിത്വം, മറ്റുള്ളവരോടുള്ള ബഹുമാനം എന്നീ മൂല്യങ്ങൾ വളർത്താൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.