പൊതുമാപ്പ് സുവർണാവസരം, വിനിയോഗിക്കണം: ഇന്ത്യൻ കോൺസുൽ ജനറൽ

പൊതുമാപ്പ് വിജയിപ്പിക്കാൻ ദുബൈ, ഷാർജ, മറ്റു വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിലെ മുഴുവൻ ഇന്ത്യൻ സംഘടനകളുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോൺസുൽ ജനറൽ പറഞ്ഞു.
UAE amnesty
ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ
Updated on

ദുബായ്: യുഎഇ ഗവണ്മെന്‍റ് നടപ്പാക്കി വരുന്ന പൊതുമാപ്പ് സുവർണാവസരമാണെന്നും ആവശ്യക്കാരായ ഇന്ത്യക്കാർ അത് യഥാവിധം വിനിയോഗിക്കണമെന്നും ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ആവശ്യപ്പെട്ടു. അൽ അവീറിലെ ജി ഡി ആർ എഫ് എ പൊതുമാപ്പ് കേന്ദ്രത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമാപ്പ് കേന്ദ്രത്തിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ ഫെസിലിറ്റേഷൻ സെന്‍ററുണ്ട്. നിരവധിയാളുകൾ ഇവിടെ അന്വേഷണങ്ങൾക്കായി എത്തുന്നു. പൊതുമാപ്പ് വിജയിപ്പിക്കാൻ ദുബൈ, ഷാർജ, മറ്റു വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിലെ മുഴുവൻ ഇന്ത്യൻ സംഘടനകളുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോൺസുൽ ജനറൽ പറഞ്ഞു.

കഴിഞ്ഞ പൊതുമാപ്പ് കാലയളവിൽ കോൺസുലേറ്റ് 4,000ത്തിലധികം എമർജൻസി സർട്ടിഫിക്കറ്റുകൾ (ഇ.സി) നൽകിയിട്ടുണ്ട്. ഇത്തവണത്തെ പൊതുമാപ്പിൽ പ്രവേശന നിരോധനമില്ല എന്ന പ്രത്യേകതയുണ്ട്. എക്സിറ്റിനു ഫീസ് ഈടാക്കുന്നില്ല. പിഴകളും ഒഴിവാക്കിയിട്ടുണ്ട്. ഇനി മറ്റ് ഉയർന്ന പിഴകൾ ചുമത്തിയിട്ടുണ്ടെങ്കിൽ തന്നെ, അത് നാമമാത്രമാക്കി കൊടുക്കുന്നുണ്ട്.

നാട്ടിൽ പോകേണ്ട ഇൻഡ്യക്കാർക്കായി വിമാന ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭിക്കാൻ നിരവധി വിമാന കമ്പനികളുമായി സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സൗജന്യമായി ടിക്കറ്റുകൾ അർഹരായവർക്ക് മാനദണ്ഡങ്ങളനുസരിച്ച് ഐസിബിഎഫിൽ നിന്നും ലഭ്യമാക്കി കൊടുക്കും.

ഇന്ത്യൻ കോൺസുലേറ്റിലെ ഫെസിലിറ്റേഷൻ കൗണ്ടറിൽ ഇസി സൗജന്യവുമായി നൽകും. അപേക്ഷ പൂരിപ്പിച്ചു കൊടുക്കാനും ഫോട്ടോ എടുക്കാനുമൊന്നും ചാർജ് ഈടാക്കുന്നില്ല. ബിഎൽഎസ് സെന്‍ററുകൾ എല്ലാ ദിവസവും സേവനങ്ങൾ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.