
മാർ ഇവാനിയോസ് ശ്രാദ്ധ തിരുനാൾ: ലേബർ ക്യാംപുകളിൽ ഭക്ഷണം നൽകി സാമൂഹ്യ പ്രവർത്തകൻ സിജു പന്തളം
ദുബായ്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആർച്ച് ബിഷപ്പായിരുന്ന മാർ ഈവാനിയോസ് മെത്രാ പോലീത്തയുടെ 72 ആം ശ്രാദ്ധ തിരുനാളിന്‍റെ ഭാഗമായി യുഎഇ യിലെ സാമൂഹ്യ പ്രവർത്തകൻ സിജു പന്തളത്തിന്‍റെ നേതൃത്വത്തിൽ ലേബർ ക്യാംപുകളിൽ ഭക്ഷണ പൊതികൾ നൽകി.
തുടർച്ചയായ പതിനൊന്നാം വർഷമാണ് ലങ്കര കത്തോലിക്കാ സഭാ മാവേലിക്കര രൂപതാ അംഗം കൂടിയായ സിജു ലേബർ ക്യാംപുകളിൽ ഭക്ഷണം നൽകുന്നത്. തന്‍റെ വരുമാന മാർഗമായ ട്രക്ക് ഓടിക്കുന്നതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഒരു വിഹിതം സമാഹരിച്ചാണ് സിജു ദുബായ്, ഷാർജ, അജ്‌മാൻ എന്നിവിടങ്ങളിൽ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകുന്നത്.