ദുബായ്: സത് വയിൽ ഷെയ്ഖ് സായിദ് റോഡിന് സമീപം ഇന്ധന ടാങ്കറിന് തീ പിടിച്ചുണ്ടായ അപകടത്തിൽ ആളപായമോ, പരിക്കോ ഇല്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
തീപിടിത്തമുണ്ടായ വിവരം ലഭിച്ച് അഞ്ച് മിനിറ്റിനകം അൽ ഇത്തിഹാദ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
വെളളിയാഴ്ച വൈകീട്ട് തീപിടിത്തമുണ്ടായതിനെ തുടർന്ന് മേഖലയിൽ വൻതോതിൽ കനത്ത പുക ഉയർന്നിരുന്നു.