അത്തം പിറന്നു; പത്താം നാൾ പൊന്നോണക്കാഴ്ച

രാവിലെ 8 മുതൽ രാത്രി 8 വരെ അക്കാഫ് കുടുംബാംഗങ്ങൾക്ക് വിസ്മയ കാഴ്ചകൾ സമ്മാനിച്ചാണ് പൊന്നോണക്കാഴ്ച അവസാനിക്കുക.
akcaf onam
അത്തം പിറന്നു; പത്താം നാൾ പൊന്നോണക്കാഴ്ച
Updated on

ദുബായ്: ലോകമെങ്ങുമുള്ള മലയാളികൾക്ക് തിരുവോണത്തിനായി ഒൻപത് ദിവസത്തെ കാത്തിരിപ്പ്, യുഎഇ യിലെ മലയാളികൾക്കാകട്ടെ നവദിന കാത്തിരിപ്പ് അക്കാഫ് പൊന്നോണക്കാഴ്ചക്ക് വേണ്ടി. ആഗോള ഉച്ചകോടികൾക്കും, പ്രദർശനങ്ങൾക്കും പ്രഭാഷണങ്ങൾക്കും വേദിയാകാറുള്ള ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലെ സബീൽ ഹാൾ തിരുവോണദിനം ആർപ്പോ വിളികൾ കൊണ്ടും, കലകളുടെയും കളികളുടെയും ആരവം കൊണ്ടും മുഖരിതമാവും. സ്നേഹത്തിന്‍റെയും ഒരുമയുടെയും ഇലകളിൽ ഓണ വിഭവങ്ങൾ നിറയും.

ആര്യ ദയാലിന്‍റെയും സച്ചിൻ വാര്യരുടെയും സംഗീത വീചികളിൽ അലിയും. രാവിലെ 8 മുതൽ രാത്രി 8 വരെ അക്കാഫ് കുടുംബാംഗങ്ങൾക്ക് വിസ്മയ കാഴ്ചകൾ സമ്മാനിച്ചാണ് പൊന്നോണക്കാഴ്ച അവസാനിക്കുക.

Trending

No stories found.

Latest News

No stories found.