അബുദാബി: റീറ്റെയ്ൽ വ്യപാര രംഗത്തെ പ്രമുഖരായ വൺ സോൺ ഇന്‍റർനാഷനൽ ഗ്രൂപ്പിന്‍റെ പുതിയ ഷോറൂം അൽ വഹ്ദ മാളിൽ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ ലൈൻ ഇൻവെസ്റ്റ്‌മെന്‍റ് ഡയറക്ടർ വജീബ് ഖോറി, മാനേജിങ് ഡയറക്ടർ ഷിനാസ് എന്നിവർ പങ്കെടുത്തു.
കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ സോൺ ഇന്‍റർനാഷനൽ ഷോറൂമിൽ ഏത് ഉത്പന്നങ്ങൾക്കും 3.50 ദിർഹമാണ് വില. ഫാഷൻ ആക്സസറീസ്, ഫാൻസി, നോവൽറ്റി, ഗിഫ്റ്റ്സ്, ജ്വല്ലറി, ആരോഗ്യ-സൗന്ദര്യവർധക വസ്തുക്കൾ, ഡിജിറ്റൽ ആക്സസറീസ്, കിച്ചൻ സാമഗ്രികൾ , സെറാമിക് വെയർ, കളിപ്പാട്ടങ്ങൾ, ക്രിയേറ്റിവ് ഹോം കെയർ, കോസ്മെറ്റിക്സ്, വിദ്യാർഥികൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ തുടങ്ങി 11 വിഭാഗങ്ങളിലായി 5000 ത്തിലധികം ഇനങ്ങൾ തങ്ങളുടെ ശ്രേണിയിലുണ്ടെന്ന് വൺ സോൺ ഇന്‍റർനാഷനൽ മാനേജിങ്ങ് ഡയറക്ടർ ഷിനാസ് അറിയിച്ചു. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഏറ്റവും ചെറിയ വിലയായ 3.50 ദിർഹമിന് ലഭിക്കുമെന്നതാണ് തങ്ങളുടെ ഏറ്റവും വലിയ സവിശേഷതയെന്ന് ഷിനാസ് പറഞ്ഞു.
നിലവിൽ ദുബായിലെ അൽഗുറൈർ മാൾ, മദീന മാൾ, അബുദാബി ഡെൽമ മാൾ, അൽ ഐൻ ബറാറി മാൾ എന്നിവിടങ്ങളിൽ വൺ സോൺ ഷോറൂമുകളുണ്ട്. ഈ വർഷം 15 പുതിയ ശാഖകൾ കൂടി തുടങ്ങുമെന്നും ഷിനാസ് അറിയിച്ചു.