സീതാറാം യെച്ചൂരിയുടെ മരണത്തിൽ അനുശോചിച്ച് യുഎഇ സാംസ്കാരിക കൂട്ടായ്മ 'ഓർമ'

വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ പറഞ്ഞു.
File picture
ഓർമ ഭാരവാഹികൾ സീതാറാം യെച്ചൂരിക്കൊപ്പം
Updated on

ദുബായ്: സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തിൽ അനുശോചിച്ച് യുഎഇ സാംസ്കാരിക കൂട്ടായ്മയായ ഓർമ. കഴിഞ്ഞ മാർച്ചിൽ ഡൽഹിയിലെത്തി യെച്ചൂരിയുായി കൂടിക്കാഴ്ച നടത്തിയതിന്‍റെ ഓർമകൾ ഭാരവാഹികൾ പങ്കുവച്ചു. ഓർമയുടെ അടുത്ത സെൻട്രൽ സമ്മേളനത്തിൽ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെ ആ ക്ഷണം അദ്ദേഹം സ്വീകരിച്ചിരുന്നുവെന്ന് ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ പങ്കുവച്ചു

അന്നത്തെ ഓർമപ്രസിഡണ്ട് ഷിജു ബഷീർ , സീനിയർ അംഗം രാജൻ മാഹി എന്നിവരോടൊപ്പമാണ് യെച്ചൂരിയെ സന്ദർശിച്ചത്. സെൻട്രൽ സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ആണ് അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത് . എങ്കിലും പൂർവ്വാധികം ആരോഗ്യവാനായി അദ്ദേഹം തിരിച്ചെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. യെച്ചൂരിയില്ലാതെ ഓർമയുടെ കേന്ദ്ര സമ്മേളനം നടത്തേണ്ടി വന്നു.

ഓർമയുടെ ഓരോ പ്രവർത്തകരിലും അദ്ദേഹത്തിന്‍റെ മരണ വാർത്ത കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത് . ഈ ദുഃഖത്തിൽ ഓർമയും പങ്ക് ചേരുന്നുവെന്നും വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.