അബുദാബി: അബുദാബി ബാപ്സ് ഹൈന്ദവ ക്ഷേത്രത്തിൽ ആദ്യ രക്ഷാബന്ധൻ ഉത്സവം നടത്തി. നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
തൊഴിലാളികളെ ക്ഷേത്രത്തിൽ എത്തിക്കുന്നതിന് കമ്പനികൾ ഗതാഗത സൗകര്യം ഒരുക്കിയിരുന്നു. പൂജാരിമാർ എല്ലാവരെയും സ്വീകരിക്കുകയും കൈയിൽ രാഖി കെട്ടുകയും ചെയ്തു. ബാപ്സ് മേധാവി സ്വാമി ബ്രഹ്മവിഹാരി രക്ഷാബന്ധൻ ഉത്സവത്തിന്‍റെ സാംസ്കാരികമായ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
അബുദാബിയിലെ ബാപ്സ് ഹൈന്ദവ ക്ഷേത്രം വിശ്വാസികൾക്കായി തുറന്നുകൊടുത്തതിന് ശേഷമുള്ള ആദ്യ രക്ഷാബന്ധൻ ഉത്സവത്തിൽ പങ്കെടുത്തതിന്‍റെ നിറവിലായിരുന്നു വിവിധ എമിറേറ്റുകളിൽ നിന്നെത്തിയ വിശ്വാസികൾ.