അബുദാബിയിൽ വാഹനാപകടം: ഇന്ത്യൻ ദമ്പതികൾ മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ

ദമ്പതികളുടെ 11 വയസ്, അഞ്ച് വയസ്, നാല് മാസം എന്നിങ്ങനെ പ്രായമുള്ള മൂന്ന് കുട്ടികൾക്ക് പരുക്കേറ്റു.
Road accident in Abu Dhabi: Indian couple dies, baby in critical condition

സയ്യിദ് വഹീദ്

Updated on

അബുദാബി: അബുദാബിയിലെ അൽ ധന്ന സിറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ തെലങ്കാനയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി ദമ്പതികൾ മരിച്ചു. സയ്യിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. ദമ്പതികളുടെ 11 വയസ്, അഞ്ച് വയസ്, നാല് മാസം എന്നിങ്ങനെ പ്രായമുള്ള മൂന്ന് കുട്ടികൾക്ക് പരുക്കേറ്റു.

നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ നില ഗുരുതരമാണെന്ന് ബന്ധുക്കൾ പറഞ്ഞു. വഹീദ് 2018 മുതൽ സൈബർ സുരക്ഷാ മേഖലയിലാണ് ജോലി ചെയ്യുന്നത്. അബുദാബി അൽ ദഫ്ര മേഖലയിലാണ് കുടുംബം താമസിച്ചിരുന്നത്. ദമ്പതികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com