ദുബായിൽ 22 ബസ് സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയാക്കി ആർടിഎ: അത്യാധുനിക ബസുകൾ വാങ്ങാൻ കരാർ

സ്റ്റേഷനുകൾ 110 റൂട്ടുകളിലായി 710 ബസുകൾ വരെ കൈകാര്യം ചെയ്യുന്നു.
RTA completes renovation of 22 bus stations in Dubai: Agreement signed to purchase state-of-the-art buses

ദുബായിൽ 22 ബസ് സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയാക്കി ആർടിഎ: അത്യാധുനിക ബസുകൾ വാങ്ങാൻ കരാർ

Updated on

ദുബായ്: യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ദുബായിലെ 22 ബസ് സ്റ്റേഷനുകളുടെ നവീകരണം ആർടിഎ പൂർത്തിയാക്കി. ഇതിൽ 16 പാസഞ്ചർ സ്റ്റേഷനുകളും ആറ് പ്രധാന ഡിപ്പോകളും ഉൾപ്പെടുന്നു. "ദുബായിലെ പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ആർ‌ടി‌എയുടെ നയത്തിന്‍റെ ഭാഗമാണ് ഈ പദ്ധതി.കേവലം കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നതിൽ നിന്ന് ബസ് സ്റ്റേഷനുകളെ സംയോജിത സേവന കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മെട്രോ, ടാക്സി ശൃംഖലകളുമായുള്ള കണക്റ്റിവിറ്റി സാധ്യമാക്കുക, നിശ്ചയദാർഢ്യമുള്ളവരും സൈക്ലിസ്റ്റുകളും ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാർക്കും മികച്ച യാത്രാനുഭവം സമ്മാനിക്കുക എന്നതാണ് ലക്ഷ്യം." - ആർ‌ടി‌എയുടെ ഡയറക്റ്റർ ജനറലും എക്സിക്യൂട്ടീവ് ഡയറക്റ്റർ ബോർഡ് ചെയർമാനുമായ മതർ അൽ തായർ പറഞ്ഞു,

നവീകരിച്ച പാസഞ്ചർ സ്റ്റേഷനുകൾ

ദെയ്‌റയിലെ ഒമ്പതും ബർ ദുബായിലെ ഏഴും സ്റ്റേഷനുകളാണ് നവീകരിച്ചത്. കാത്തിരിപ്പ് കേന്ദ്രങ്ങൾ, അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ, പുതിയ നടപ്പാതകൾ, തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ പ്രാർഥനാ മേഖലകൾ കൂട്ടിച്ചേർക്കൽ എന്നിവ നവീകരണത്തിൽ ഉൾപ്പെടുന്നു. ഈ സ്റ്റേഷനുകൾ 110 റൂട്ടുകളിലായി 710 ബസുകൾ വരെ കൈകാര്യം ചെയ്യുന്നു.

അൽ ഖവാനീജ്, അൽ ഖിസൈസ്, അൽ റുവായ, അൽ അവീർ, ജബൽ അലി, അൽ ഖൂസ് എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ആറ് പ്രധാന ബസ് ഡിപ്പോകളും നവീകരിച്ചു. അറ്റകുറ്റപ്പണി നടത്തുന്ന വർക്ക്‌ഷോപ്പുകൾ, പരിശോധനയ്ക്കുള്ള പുതിയ പാതകൾ, അത്യാധുനിക എഞ്ചിൻ വാഷിങ് സംവിധാനങ്ങൾ, ലൈറ്റിങും ഡ്രെയിനേജും, ഡ്രൈവർമാരുടെ താമസസൗകര്യങ്ങൾ, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ, പാർക്കിങ് ലേഔട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അൽ ഗുബൈബ, യൂണിയൻ, അൽ ജാഫിലിയ, ഔദ് മേത്ത, അൽ സത്വ, എത്തിസലാത്ത്, അൽ ബരാഹ, ഇന്‍റർനാഷണൽ സിറ്റി, ദുബായ് ഇന്‍റർനാഷണൽ എയർപോർട്ട് ടെർമിനൽ 3 തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ സ്റ്റേഷൻ വികസന പദ്ധതികളെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയ നവീകരണങ്ങൾ നടപ്പാക്കിയത്. സ്റ്റേഷൻ നവീകരണത്തോടൊപ്പം യൂറോപ്യൻ "യൂറോ 6" ലോ-എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന അത്യാധുനിക ബസുകൾ വാങ്ങാനും ആർടിഎ ക്ക് പദ്ധതിയുണ്ട്.

2025 നും 2026 നും ഇടയിൽ 637 പുതിയ ബസുകൾ വാങ്ങാനുള്ള കരാറിൽ അതോറിറ്റി അടുത്തിടെ ഒപ്പുവച്ചു, ഇതിൽ ഗൾഫ് മേഖലയ്ക്കായി നിർമിച്ച സോങ്‌ടോങ്ങിൽ നിന്നുള്ള 40 പൂർണ്ണ ഇലക്ട്രിക്, സീറോ-എമിഷൻ ബസുകൾ ഉൾപ്പെടുന്നു.

പുതിയ ബസുകളുടെ നിര:

400 MAN സിറ്റി ബസുകൾ (12 മീറ്റർ, ഓരോന്നിനും 86 യാത്രക്കാർ)

51 സോങ്‌ടോങ് സിറ്റി ബസുകൾ (12 മീറ്റർ, ഓരോന്നിനും 72 യാത്രക്കാർ)

76 വോൾവോ ഡബിൾ ഡെക്കർ ബസുകൾ (13 മീറ്റർ, ഓരോന്നിനും 98 യാത്രക്കാർ)

70 ആർട്ടിക്കുലേറ്റഡ് ഇസുസു അനഡോലു ബസുകൾ (18 മീറ്റർ, ഓരോന്നിനും 111 യാത്രക്കാർ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com