അബുദാബി: യുഡിഎഫ് വടകര കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാർജയിലാണ് സ്വീകരണം ഒരുക്കുന്നത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകീട്ട് ആറരയ്ക്കാണ് പരിപാടി.
വടകരയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതിന് നന്ദി പറയാന്‍ കൂടിയാണ് ഈ സ്വീകരണം ഒരുക്കിയിട്ടുള്ളതെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ പി മുഹമ്മദ്, കണ്‍വീനര്‍ ഇഖ്ബാല്‍ ചെക്യാട് എന്നിവര്‍ അറിയിച്ചു. ശനിയാഴ്ച അബുദാബിയില്‍ നടക്കുന്ന പൊതുപരിപാടിയിലും ഷാഫി പറമ്പില്‍ സംബന്ധിക്കും.