യുഎഇ പൊതുമാപ്പ്: ദുബായിൽ വിസ നിയമലംഘകാർക്കായി നടത്തിയത് 4000 തൊഴിൽ അഭിമുഖങ്ങൾ

4000 വ്യക്തികൾക്ക് തൊഴിൽ അഭിമുഖങ്ങൾ നടത്തിയതായി ദുബായ് (GDRFA) അറിയിച്ചു
UAE amnesty: 4000 job interviews held for visa violators in Dubai
യുഎഇ പൊതുമാപ്പ്: ദുബായിൽ വിസ നിയമലംഘകാർക്കായി നടത്തിയത് 4000 തൊഴിൽ അഭിമുഖങ്ങൾ.
Updated on

ദുബായ്: കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി താമസ പദവി നിയമപരമാക്കി. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന 4000 വ്യക്തികൾക്ക് തൊഴിൽ അഭിമുഖങ്ങൾ നടത്തിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (GDRFA) അറിയിച്ചു.

ഈ തൊഴിൽ അഭിമുഖങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 58 പേർക്ക് അവരുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കുകയും അവർ രാജ്യത്തെ താമസം നിയമവിധേയമാക്കാൻ ഒരുങ്ങുകയുമാണെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിവിധ കമ്പനികളുമായി സഹകരിച്ച് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലാണ് തൊഴിൽ അഭിമുഖങ്ങൾ നടത്തുന്നത്.

വിസ നിയമലംഘകർക്ക് പൊതുമാപ്പിന്‍റെ പ്രയോജനം ഉപയോഗപ്പെടുത്തി രാജ്യത്ത് തുടരാൻ വീണ്ടും അവസരം ഒരുക്കുകയാണ് ജിഡിആർഎഫ്എ ഈ പദ്ധതിയിലൂടെ നടത്തുന്നത്.

ജിഡിആർഎഫ്എ ദുബായുടെ സ്റ്റാറ്റസ് റെഗുലറൈസേഷൻ ഇനിഷ്യേറ്റീവ്, കമ്മ്യൂണിറ്റി സ്ഥിരതപ്രോത്സാഹിപ്പിക്കുന്നതിലും താമസക്കാർക്ക് പുതിയതൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗണ്യമായ മുന്നേറ്റം നടത്തി. 22 കമ്പനികളാണ് നിലവിൽ തൊഴിൽ നൽകാൻ തയ്യാറായി രംഗത്തുള്ളത്. 80-ലധികം കമ്പനികൾ ഈ പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചു വെയിറ്റിംഗ് ലിസ്റ്റിലുണ്ട്.

UAE amnesty: 4000 job interviews held for visa violators in Dubai

ഇത് രാജ്യത്ത് നിയമപരമായ പദവി തേടുന്ന വ്യക്തികൾക്ക് ശോഭനമായ ഭാവിക്ക് വഴിയൊരുക്കുന്നുവെന്നും നിയമനക്കാർക്കിടയിൽ 100% സംതൃപ്തി നിരക്ക് കൈവരിച്ചുവെന്നും ജിഡിആർഎഫ്എ ദുബായ് കൂട്ടിച്ചേർത്തു.

ഈ സംരംഭത്തിനുള്ളിൽ തൊഴിൽ അവസരങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ സാമൂഹിക ഐക്യം വർദ്ധിപ്പിക്കുകയും വ്യക്തികളുടെ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

ദുബായിലെ താമസക്കാരോടുള്ള ഭരണകൂടത്തിന്‍റെ പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് ദുബായിലെ നിയമലംഘകരുടെയും വിദേശികളുടെയും ഫോളോഅപ്പ് വിഭാഗത്തിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടർ മേജർ ജനറൽ സലാ അൽ ഖംസി പറഞ്ഞു.

UAE amnesty: 4000 job interviews held for visa violators in Dubai

Trending

No stories found.

Latest News

No stories found.