യുഎയിലെ പ്രവാസി സമൂഹം ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അബുദാബി ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ സ്ഥാനപതി സഞ്ജയ് സുധീർ ദേശിയ പതാക ഉയർത്തി. പ്രധാന മന്ത്രിയുടെ സന്ദേശം അദ്ദേഹം വായിച്ചു. ഗാന്ധി പ്രതിമക്ക് മുന്നിൽ സഞ്ജയ് സുധീർ പുഷ് പാർച്ചന നടത്തി. തുടർന്ന് ഇന്ത്യയുടെ വൈവിധ്യം വിളംബരം ചെയ്യുന്ന സാംസ്‌കാരിക പരിപാടികൾ ഉണ്ടായിരുന്നു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പരിപാടിയിൽ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ദേശിയ പതാക ഉയർത്തി.
അബുദാബിയിലെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്‍ററിൽ പ്രസിഡന്‍റ് ജയറാം റായിയും ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ പ്രസിഡന്‍റ് പി ബാവ ഹാജിയും കേരള സോഷ്യൽ സെന്‍ററിൽ പ്രസിഡന്‍റ് എ കെ ബീരാൻകുട്ടിയും അബുദാബി മലയാളി സമാജത്തിൽ പ്രസിഡന്‍റ് റഫീഖ് കയനയിൽ എന്നിവരും പതാക ഉയർത്തി. വ്യാഴാഴ്ച വൈകീട്ട് 6.30ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യൻ സോഷ്യൽ സെന്‍ററിൽ സാംസ്‌കാരിക പരിപാടികൾ നടത്തും.