അബുദാബി: ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിന് റസ്റ്റോറന്‍റ് അടച്ചുപൂട്ടി. ഖാലിദിയ മേഖലയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്‍റാണ് അബുദാബി കാർഷിക ഭക്ഷ്യ സുരക്ഷാ അതോറിറ്റി അടച്ചുപൂട്ടിയത്. പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന വിധത്തിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.