ദുബായ്: ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് യുവതി മരിച്ചു. ഷേഖ് സായിദ് റോഡിലെ എസ്‌കേപ്പ് ടവറിൽ നിന്നാണ് യുവതി താഴേക്ക് വീണതെന്ന് പോലീസ് അറിയിച്ചു.
രാവിലെ അഞ്ച് മണിക്കാണ് സംഭവം. വിവരം അറിഞ്ഞ ഉടൻ പോലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തി. മരിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.