തുർക്കിയിൽ വീണ്ടും ഭൂചലനം; 12 മണിക്കൂറിനിടെ ഇത് രണ്ടാമത്തേത്

നൂറുകണക്കിനാളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നത്, രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുർക്കിയിൽ വീണ്ടും ഭൂചലനം; 12 മണിക്കൂറിനിടെ ഇത് രണ്ടാമത്തേത്

തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. 12 മണിക്കൂറിനിടെ ഉണ്ടായത് 2 ഭൂചലനങ്ങൾ. ഡമാസ്കസ്, ലതാകിയ, മറ്റ് സിറിയൻ പ്രവിശ്യകൾ എന്നിവിടങ്ങളിലും രണ്ടാമതും ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തിൽ മരണം 1300 കവിഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് ഇപ്പോൾ രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. നൂറുകണക്കിനാളുകളാണ് ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com