മൊറോക്കോയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 632 ആയി

രക്ഷാപ്രവർത്തനം പുരേഗമിക്കുകയാണ്. മരിച്ചവരുടെ എണ്ണം ഇനിയും വർധിക്കാനുള്ള സാധ്യതയുള്ളതായാണ് വിലയിരുത്തൽ
ഭൂചലനത്തിൽ തകർന്നു വീണ കെട്ടിട അവശിഷ്ടങ്ങൾ
ഭൂചലനത്തിൽ തകർന്നു വീണ കെട്ടിട അവശിഷ്ടങ്ങൾ

റാബത്ത്: ഉത്തര ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 632 ആയി. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ എണ്ണം ഇനിയും വർധിക്കാനുള്ള സാധ്യതയുള്ളതായാണ് വിലയിരുത്തൽ.

റാബത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മാരുകേഷ് വരെയുള്ള പ്രദേശങ്ങളെ ഭൂചലനം ബാധിച്ചു. മരുകേഷിന്‍റെ സമീപ പ്രദേശമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com