ആശ്വാസ വിധിക്കു ശേഷം ഇമ്രാൻ ഖാൻ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും അ​വി​ടെ നി​ന്നുള്ള തീ​ർ​പ്പ് എ​ന്താ​യാ​ലും അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ഇ​മ്രാ​നോ​ട് വ്യാഴാഴ്ച സുപ്രീം കോടതി നി​ർ​ദേ​ശി​ച്ചിരുന്നു
ആശ്വാസ വിധിക്കു ശേഷം ഇമ്രാൻ ഖാൻ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

ഇസ്‌ലാമാബാദ്: സുപ്രീം കോടതി വിധിയെത്തുടർന്ന് ജയിൽ മോചിതനായ പാക്കിസ്ഥാന്‍റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വെള്ളിയാഴ്ച ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാവും. സുപ്രീം കോടതി നിർദേശപ്രകാരമാണ് ഇന്ന് ഇമ്രാൻ എത്തുന്നത്.

അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഉടനെതന്നെ ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. പ്രതിഷേധങ്ങൾ നിയന്ത്രിക്കണമെന്ന് ഇമ്രാനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇമ്രാൻ നൽകിയ ഹർജി പരിഗണിക്കവെ ചീ​ഫ് ജ​സ്റ്റി​സ് ഉ​മ​ർ അ​ത ബ​ണ്ഡ്യാ​ലി​ന്‍റെതാണ് ഉത്തരവ്. അഴിമതിക്കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ കസ്റ്റഡിയിലായിരുന്നു ഇമ്രാന്‍. ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇ​മ്രാ​നെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും പറഞ്ഞ കോടതി തുടർന്ന് ഇമ്രാന് ആശ്വാസ വിധി പുറപ്പെടുവിച്ചത്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ഇ​ര​ച്ചു​ക​യ​റി പാ​ക് അ​ർ​ധ​സൈ​നി​ക വി​ഭാ​ഗം ന​ട​ത്തി​യ അ​റ​സ്റ്റി​ൽ ചീ​ഫ് ജ​സ്റ്റി​സ് രോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ൽ നാളെ ഹാ​ജ​രാ​ക​ണ​മെ​ന്നും അ​വി​ടെ നി​ന്നുമു​ള്ള തീ​ർ​പ്പ് എ​ന്താ​യാ​ലും അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ഇന്നലെ ഇ​മ്രാ​നോ​ട് നി​ർ​ദേ​ശി​ച്ചിരുന്നു. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തെ അ​ഴി​മ​തി​ക്കേ​സി​ലാ​ണ് ഇ​മ്രാ​നെ​തി​രേ ന​ട​പ​ടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com