
വാഷിങ്ടൺ: അമെരിക്കയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ സയീഷ് വീര (24) എന്ന വിദ്യാർഥിയാണ് മരിച്ചത്. ഒഹിയോയിലെ ഇന്ധന സ്റ്റേഷനിൽ വെച്ചായിരുന്നു ആക്രമണം.
യുഎസിൽ മാസ്റ്റർ ഡിഗ്രി പഠിക്കുന്ന സയീഷ് പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്നു. അവിടെ വെച്ചാണ് ഇയാൾക്കു നെരെ വെടിയുതിർത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതിക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്. ഇതിനായി പ്രതിയുടെ ചിത്രം പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.