ഇന്തോനേഷ്യയിലെ മെരാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ലോകത്തെ ഏറ്റവും അപകടകരമായ ഒന്ന്(വീഡിയോ)

പർവ്വതത്തിന്‍റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്
ഇന്തോനേഷ്യയിലെ മെരാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ലോകത്തെ ഏറ്റവും അപകടകരമായ ഒന്ന്(വീഡിയോ)

ഇന്ത്യോനേഷ്യയിലെ മെരാപി അഗ്നിപർവ്വതം (Mount Merapi) പൊട്ടിത്തെറിച്ചു. ലോകത്തിലെ ഏറ്റവും അപകടകരമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് മെരാപി അഗ്നിപർവ്വതം (Mount Merapi). അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായ ചാരത്തിൽ 8 ഗ്രാമങ്ങൾ പൂർണമായും മൂടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ആളപായം റിപ്പോർട്ടു ചെയ്തിട്ടില്ല.

പർവ്വതത്തിന്‍റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 1548 നു ശേഷം തുടർച്ചയായി മെരാപി (Mount Merapi) പൊട്ടിത്തെറിക്കാറുണ്ട്. 24 ലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന യോഗ്യകർത്തായ്ക്ക് വടക്കായി ഏകദേശം 28 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇതിന്‍റെ ചുറ്റുവട്ടത്ത് കടൽനിരപ്പിൽനിന്നും 1,700 മീറ്റർ വരെ ജനവാസമുണ്ട്. 1930 ൽ പൊട്ടിത്തെറി ഉണ്ടായപ്പോൾ 13000 പേർ മരിച്ചിരുന്നു. 1994 ൽ 60 പേരും 2010 ൽ 300 പേരും മരണപ്പെട്ടിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com