ഇറാൻ ആണവ കരാറിൽ നിന്നു പിന്മാറുന്നു

ലക്ഷ്യം ആണവായുധങ്ങൾക്കു വഴിയൊരുക്കൽ
Israeli Prime Minister Netanyahu, US President Donald Trump, Iranian Supreme Leader Khamenei

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാൻ പരമോന്നത നേതാവ് ഖമേനി

Updated on

ആണവായുധങ്ങളുടെയും അനുബന്ധ സാങ്കേതിക വിദ്യകളുടെയും വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ആണവ നിർവ്യാപന ഉടമ്പടി(NPT) യിൽ നിന്ന് ഇറാൻ പിന്മാറുകയാണെന്നും അതിനായുള്ള ബിൽ ഇറാൻ പാർലമെന്‍റ് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പറഞ്ഞു. കൂട്ടനശീകരണ ആയുധങ്ങൾ വികസിപ്പിക്കുന്നതിനെ ടെഹ്റാൻ ഇപ്പോഴും എതിർക്കുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. നേരത്തെ, ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ആണവോർജത്തിനും ഗവേഷണത്തിനുമുള്ള അവകാശം പിന്തുടരുമെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞിരുന്നു. കൂട്ട നശീകരണ ആയുധങ്ങൾക്കെതിരായ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമൈനിയുടെ മതപരമായ ശാസന ആവർത്തിക്കുകയും ചെയ്തു.

ആണവായുധങ്ങളുടെയും അനുബന്ധ സാങ്കേതിക വിദ്യകളുടെയും വ്യാപനം തടയുക, ആണവോർജത്തിന്‍റെ സമാധാനപരമായ ഉപയോഗത്തിൽ സഹകരണം പ്രോത്സാഹിപ്പിക്കുക, ആണവ നിരായുധീകരണത്തിന്‍റെയും സമ്പൂർണ ആഗോള നിരായുധീകരണത്തിന്‍റെയും ലക്ഷ്യം മുന്നോട്ടു കൊണ്ടു പോകുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര കരാറാണ് ആണവായുധ വ്യാപന നിരോധന ഉടമ്പടി.

ഇറാനിൽ നിന്ന് വിക്ഷേപിച്ച മിസൈലുകൾ ആണവായുധം നിർമിക്കാൻ ആവശ്യമായ യുറേനിയം നിർമിക്കാൻ ആവശ്യമായ യുറേനിയം സമ്പുഷ്ടമാക്കാൻ ഉള്ള ടെഹ്റാന്‍റെ ശേഷി പരിമിതപ്പെടുത്താനുള്ള കരാറിൽ നിന്ന് യുഎസ് പിന്മാറിയ 2018 മുതൽ ഇറാന്‍റെ ആണവ പദ്ധതികൾ സത്വര പുരോഗതിയാണ് നേടിയത്. തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമാണെന്ന് ഇറാൻ വാദിക്കുമ്പോൾ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ തലവൻ ആവർത്തിച്ചു നൽകിയിട്ടുള്ള മുന്നറിയിപ്പ് അങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ നിരവധി ആണവ ബോംബുകൾ നിർമിക്കാനാവശ്യമായ സമ്പുഷ്ട യുറേനിയം രാജ്യത്തുണ്ടെന്ന് ഉറപ്പാണെന്നാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com