isrel says body of hostage found near gaza hospital
isrel says body of hostage found near gaza hospital

ഹമാസ് ബന്ദിയാക്കിയ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രയേൽ

ഗാസയിലെ വാർത്തവിനിമയ ബന്ധങ്ങൾ തകതരാറിലായതായി പലസ്തീൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ പാൽടെൽ

ഗാസ: ഇസ്രയേൽ‌ ഹമാസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, ഹമാസ് ബന്ദിയാക്കിയ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം. 67 കാരിയായ യെദൂഡിറ്റ് വെയ്സ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഗാസ‍യിലെ അൽ-ശിഫ ആസുപത്രി പരിസരത്തു നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ഒക്‌ടോബർ 7 ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനിടെ ഗാസ അതിർത്തിയിലെ വീട്ടിൽ വെച്ചാണ് യെദൂഡിറ്റിനെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയതെന്ന് ഇസ്രയേൽ‌ വാദിക്കുന്നു. ഇവരുടെ ഭർത്താവും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിൽ തകർന്ന പാലസ്തീൻ പ്രദേശത്തുവെച്ചാണ് സ്ത്രീ കൊല്ലപ്പെട്ടതെന്നും അവരെ രക്ഷിക്കാനായില്ലെന്നും സൈനിക വക്താവ് ഡാനിയേൽ ഹഗരി പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ഗാസയിലെ വാർത്തവിനിമയ ബന്ധങ്ങൾ തകതരാറിലായതായി പലസ്തീൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ പാൽടെൽ . ലാൻഡ് ലൈൻ കണക്ഷൻ, മൊബൈൽ, ഇന്‍റർനെറ്റ് എന്നിവയെല്ലാം തകരാറിലായെന്നാണ് വിവരം. അൽ-ശിഫ ആശുപത്രിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സുരക്ഷയും മറ്റു പരിമിധികളും കാരണം പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് യു.എൻ റീജിയണൽ എമർജൻസി ഡയറക്‌ടർ റിക് ബ്രണ്ണൻ വാർത്ത ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു. രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റാൻ ആംബുലൻസിൽ വേണ്ടത്ര ഇന്ധനം ഇല്ലാത്തതും പലസ്തീൻ റെഡ് ക്രസന്‍റിന് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com