റഷ്യ-യുക്രെയ്ൻ സമാധാന കരാർ: മോദിയുടെ ചരിത്ര സന്ദർശനം

നരേന്ദ്ര മോദിയ്ക്ക് റഷ്യയുടെയും യുക്രെയ്നിന്‍റെയും ഊഷ്മള സ്വാഗതം
ukraine modi
സെലൻസ്കി-മോദി
Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ യുക്രെയ്ൻ സന്ദർശനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ, വർഷങ്ങളായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ സമാധാനം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് റഷ്യയും യുക്രെയ്നും. കഴിഞ്ഞ ജൂലൈയിലാണ് പ്രധാനമന്ത്രി റഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയത്. അന്ന് പുടിനുമായി യുക്രെയ്ൻ-റഷ്യ യുദ്ധത്തെ കുറിച്ച് വിശദമായ ചർച്ചകൾ മോദി നടത്തിയിരുന്നു.

ഇന്ത്യ, അതിന്‍റെ സ്വതന്ത്ര വിദേശ നയം കാരണം, റഷ്യയ്ക്കും യുക്രെയ്‌നും ഇടയിൽ സമാധാനം സ്ഥാപിക്കാൻ കഴിയുന്ന ഒരു അതുല്യമായ സ്ഥാനം നേടിയിരിക്കുകയാണ് ഇപ്പോൾ. യൂറോപ്പും അതിന്‍റെ പാശ്ചാത്യ സഖ്യകക്ഷികളും (നാറ്റോ സഖ്യകക്ഷികൾ) റഷ്യയുമായി സ്തംഭനാവസ്ഥയിലായതോടെ, മിക്ക രാജ്യങ്ങളുമായും സൗഹൃദബന്ധം പുലർത്തുന്ന ഇന്ത്യ, വലിയൊരു ബൈപോളാർ ലോകത്ത് ഒരു ത്രിഡ് അച്ചുതണ്ട് ആയി മാറിയിരിക്കുന്നു.

ഇതേക്കുറിച്ച് തങ്ങൾ നിഷ്പക്ഷരല്ല എന്നും തുടക്കം മുതൽ ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്താണ് എന്നുമാണ് പ്രധാനമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്.

യുദ്ധത്തിന് ഇടം നൽകാത്ത ബുദ്ധന്‍റെ നാട്ടിൽ നിന്നാണ് ഞങ്ങൾ വന്നത് എന്നും അദ്ദേഹം തുടർന്നു. യുക്രെയ്ൻ സന്ദർശന വേളയിലാണ് അദ്ദേഹം വിഖ്യാതമായ ഈ പ്രഖ്യാപനം നടത്തിയത്.

നേരത്തെ, യുഎൻ ചാർട്ടർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തിന്‍റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലെ കൂടുതൽ സഹകരണത്തിനുള്ള സന്നദ്ധത ഇരു നേതാക്കളും ആവർത്തിച്ചതായി ഇന്ത്യ-യുക്രെയ്ൻ സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി മോദിയുടെ ഓഫീസ് പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ചരിത്രപരവും കാര്യങ്ങളെ മാറ്റിമറിക്കുന്നതുമാണെന്ന് റഷ്യ വിശേഷിപ്പിച്ചപ്പോൾ, യുദ്ധം അവസാനിപ്പിക്കാനുള്ള ആഗോള നയതന്ത്ര ശ്രമങ്ങളിൽ ഇന്ത്യയാണ് പ്രധാനമെന്ന് നിരീക്ഷിച്ച യുക്രെയ്ൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ചു. അമേരിക്കയും ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ചു, പ്രസിഡന്‍റ് ബൈഡൻ പറഞ്ഞു, "ഞാൻ പ്രധാനമന്ത്രി മോദിയുമായി അടുത്തിടെ പോളണ്ടിലേക്കും യുക്രെയ്നിലേക്കും നടത്തിയ സന്ദർശനത്തെക്കുറിച്ച് ചർച്ച ചെയ്തു, സമാധാന സന്ദേശത്തിനും യുക്രെയ്നിനുള്ള മാനുഷിക പിന്തുണയ്ക്കും അദ്ദേഹത്തെ അഭിനന്ദിച്ചു."

Trending

No stories found.

Latest News

No stories found.