മുൻ ഹോണ്ടുറാസ് പ്രസിഡന്‍റിന് പൂർണമാപ്പ് നൽകാൻ ട്രംപ്

വളരെ ക്രൂരമായാണ് അദ്ദേഹത്തോടു പെരുമാറിയതെന്നും ട്രംപ്
former president of Honduras, Juan Orlando Hernández

മുൻ ഹോണ്ടുറാസ് പ്രസിഡന്‍റ് യുവാൻ ഓർലാൻഡോ ഹെർണാണ്ടസ്

file photo

Updated on

വാഷിങ്ടൺ: മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് നിലവിൽ 45 വർഷത്തെ ഫെഡറൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന യുവാൻ ഓർലാൻഡോ ഹെർണാണ്ടസിന് പൂർണവും സമഗ്രവുമായ മാപ്പ് നൽകാൻ ഉദ്ദേശിക്കുന്നതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

"പല ബഹുമാന്യരായ വ്യക്തികളുടെയും അഭിപ്രായത്തിൽ വളരെ ക്രൂരമായും അന്യായമായുമാണ് അദ്ദേഹത്തോട് പെരുമാറിയത്. ഹോണ്ടുറാസ് മുൻ പ്രസിഡന്‍റ് യുവാൻ ഓർലാൻഡോ ഹെർണാണ്ടസിന് ഞാൻ പൂർണവും സമഗ്രവുമായ മാപ്പ് നൽകും.പ്രത്യേകിച്ച് ടിറ്റോ അസ്ഫുര തെരഞ്ഞെടുപ്പിൽ വിജയിച്ച സാഹചര്യത്തിൽ. ഹോണ്ടുറാസ് മഹത്തായ രാഷ്ട്രീയ-സാമ്പത്തിക വിജയത്തിലേയ്ക്ക് നീങ്ങുകയാണ്. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ടിറ്റോ അസ്ഫുരയ്ക്ക് വോട്ട് ചെയ്യുക. കൂടാതെ നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന മാപ്പിൽ യുവാൻ ഓർലാൻഡോ ഹെർണാണ്ടസിന് അഭിനന്ദനങ്ങൾ' എന്നിങ്ങനെയായിരുന്നു ട്രംപിന്‍റെ കുറിപ്പ്.

2014 മുതൽ 2022 വരെ ഹോണ്ടുറാസ് പ്രസിഡന്‍റ് ആയിരുന്ന ഹെർണാണ്ടസിന് മയക്കുമരുന്നു കടത്ത് കുറ്റങ്ങൾക്ക് കഴിഞ്ഞ വർഷം യുഎസ് കോടതി 45 വർഷത്തെ തടവും എട്ടു മില്യൺ ഡോളർ പിഴയും വിധിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com