സോവിയറ്റ് യൂണിയനെ പോലെ ചൈനയും ചരിത്രത്തിന്‍റെ ചാരക്കൂമ്പാരത്തില്‍ അവസാനിക്കും: നിക്കി ഹേലി

അമെരിക്കന്‍ വ്യോമമേഖലയില്‍ ചൈനീസ് ചാരബലൂണ്‍ പ്രത്യക്ഷപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ സജീവമായി നിലനില്‍ക്കുമ്പോഴാണ് ഹേലിയുടെ പരാമര്‍ശം
സോവിയറ്റ് യൂണിയനെ പോലെ ചൈനയും ചരിത്രത്തിന്‍റെ ചാരക്കൂമ്പാരത്തില്‍ അവസാനിക്കും: നിക്കി ഹേലി

സോവിയറ്റ് യൂണിയനെ പോലെ കമ്യൂണിസ്റ്റ് ചൈനയും ചരിത്രത്തിന്‍റെ ചാരക്കൂമ്പാരത്തില്‍ അവസാനിക്കുമെന്നു റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് നിക്കി ഹേലി. അമെരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള പ്രചരണത്തിനു തുടക്കമിട്ട ശേഷം ആദ്യപൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഇന്ത്യന്‍ വംശജയായ നിക്കി ഹേലിയുടെ ഈ പരാമര്‍ശം. അമെരിക്കന്‍ വ്യോമമേഖലയില്‍ ചൈനീസ് ചാരബലൂണ്‍ പ്രത്യക്ഷപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ സജീവമായി നിലനില്‍ക്കുമ്പോഴാണ് ഹേലിയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

അമെരിക്കന്‍ സൈന്യം ശക്തവും കാര്യപ്രാപ്തിയുമുള്ളതാണ്. ശക്തമായ സൈന്യം യുദ്ധം തുടങ്ങിവയ്ക്കില്ല, യുദ്ധത്തെ പ്രതിരോധിക്കുകയാണ് ചെയ്യുന്നത്, സൗത്ത് കരോലീനയില്‍ നടന്ന പൊതുപരിപാടിയില്‍ നിക്കി ഹേലി പറഞ്ഞു. സ്ഥാനാര്‍ഥിയാകാന്‍ നിക്കി രംഗത്തെത്തിയതോടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു വെല്ലുവിളിയായിരിക്കുകയാണ്. ട്രംപ് നേരത്തെ തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്നു പ്രഖ്യാപിച്ചിരുന്നു. 

അമ്പത്തൊന്നുകാരിയായ നിക്കി ഹേലി രണ്ടു വട്ടം സൗത്ത് കരോലീന ഗവര്‍ണറായിരുന്നു. യുഎന്നിലേക്കുള്ള അംബാസിഡര്‍ പദവിയും വഹിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com