
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ (pakistan) തിങ്കളാഴ്ച്ച നടന്ന ചാവേർ ആക്രമണത്തിൽ 9 പൊലീസ് ഉദ്യോഗസ്ഥർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബലൂചിസഥാനിലെ (balochistan blast) സൈബി മേഖലിയിലാണ് സ്ഥാടനം നടന്നത്. ബൈക്കിലെത്തിയ ചാവേർ അക്രമികൾ പൊലീസ് ട്രക്കിലേക്ക് ഇടിച്ച കയറുകയായിരുന്നു (suicide bombing).
ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് 160 കി.മി കിഴക്കുള്ള സൈബി നടരത്തിലാണ് അക്രമണം ഉണ്ടായത്. അക്രമണത്തിൽ 20 ലധികം നാട്ടുക്കാർക്കും 13 പൊലീസുകാർക്ക് പരിക്കേറ്റതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്. അതേസമയം, അക്രമണത്തിൽ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ബലൂചിസ്ഥാനിലെ സമ്പന്നമായ ഗ്യാസും ധാതുസമ്പത്തും ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് വംശീയ ബലൂച് ഗറില്ലകൾ പതിറ്റാണ്ടുകളായി സർക്കാരിനെതിരെ പോരാടുകയാണ്. ഇതിനിടയിലാണ് പാകിസ്ഥാന്‍ പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള പരമ്പരയിലെ പുതിയ സ്ഥാടനം നടക്കുന്നത്.