
പാക്കിസ്ഥാൻ: പാക്കിസ്ഥാനിലെ സ്കൂളിൽ വെടിവെയ്പ്. അഫ്ഗാൻ അതിർത്തിക്ക് സമീപം പാരാചിനാർ മേഖലയിലെ സ്കൂളിലാണ് വെടിവെയ്പ്പുണ്ടായത്. 5 അധ്യാപകരടക്കം ഏഴുപേർ കൊല്ലപ്പെട്ടു.
വിദ്യാർഥികൾ വാർഷിക പരീക്ഷ എഴുതുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പിനു പിന്നിൽ ആരാണെന്നോ, കാരണമെന്താണെന്നോ വ്യക്തമല്ല. ഷിയ മുസ്ലിമുകൾ താമസിക്കുന്ന മേഖലയിലാണ് വെടിവെയ്പ് നടന്നത്. ഇതിനുമുമ്പ് 2016 ഡിസംബറിൽ നടന്ന ആക്രമണത്തിൽ വിദ്യാർഥികളടക്കം 140 ലധികം പേർ കൊല്ലപ്പെട്ടിരുന്നു.