

ഡബ്ലിനില്‍ കലാപം
getty image
ഡബ്ലിൻ: അഭയാർഥിയായ പെൺകുട്ടിയെ മറ്റൊരു അഭയാർഥി പീഡിപ്പിച്ച സംഭവത്തെ തുടർന്ന് ഡബ്ലിനിൽ കലാപം മൂർധന്യാവസ്ഥയിലെത്തി. ബാലികയെ പീഡിപ്പിച്ച 26കാരനായ അഭയാർഥി യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. എന്നിട്ടും അയർലണ്ടിലെ ഡബ്ലിനിൽ ആയിരങ്ങളോളം വരുന്ന അഭയാർഥികൾ വൻ തോതിൽ കലാപം അഴിച്ചു വിടുകയാണ്. സാഗർട്ടിൽ തുടങ്ങിയ കലാപത്തിൽ നടന്ന വിവിധ അക്രമ സംഭവങ്ങളിലായി അറസ്റ്റിലായത് 23 പേർ. സിറ്റി വെസ്റ്റിലെ അഭയാർഥി കേന്ദ്രത്തിനു സമീപം ഒക്റ്റോബർ 22 ന് രാത്രിയിലുണ്ടായ അക്രമ സംഭവങ്ങളെ തുടർന്നാണ് ഗാർഡ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘർഷത്തിൽ രണ്ടു ഗാർഡുകൾക്കും പരിക്കേറ്റു.
വെസ്റ്റ് ഡബ്ലിനിലെ അഭയാർഥി ഹോട്ടലിനു കാവൽ നിൽക്കുന്ന ഗാർഡിനു നേരെ ഒക്റ്റോബർ 22 ന് വീണ്ടും പ്രതിഷേധക്കാർ പടക്കമെറിഞ്ഞു. മുഖം മൂടിയണിഞ്ഞ യുവാക്കളാണ് ഗാർഡിനു നേരെ പടക്കമെറിഞ്ഞത്. അഭയാര്‍ത്ഥികളോടു രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെമ്പാടും കലാപസ്വരം ഉയരുകയാണ്. ഗാർഡുകളെ ആക്രമിക്കാൻ ചാക്കുകൾ നിറയെ വൈൻ കുപ്പികളുമായാണ് അഭയാർഥികളായ സമരക്കാർ എത്തിയത്. അഭയാർഥികളായെത്തിയവരുടെ ആസൂത്രിത കലാപം മുന്നിൽ കണ്ട് നിലവിൽ ഡബ്ലിനിലെ ബെൽഗർഡിനും സാഗർട്ടിനും ഇടയിലുള്ള ബസ് സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്. അഭയാർഥികളെ പുറത്താക്കണമെന്ന വാദം ഇതോടെ അയർലണ്ടിലെമ്പാടും ശക്തമായി.