സിക്കിമിൽ സ്കൂൾ ബസ് മറിഞ്ഞ് 23 വിദ്യാർത്ഥികൾക്ക് പരിക്ക്; 12 പേരുടെ നില ഗുരുതരം

സിക്കിം തലസ്ഥാനമായ ഗാംഗ്ടോക്കിൽ നിന്ന് 40 കി.മി അകലെ സിംഗ്ബെൽ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
സിക്കിമിൽ സ്കൂൾ ബസ് മറിഞ്ഞ് 23 വിദ്യാർത്ഥികൾക്ക് പരിക്ക്; 12 പേരുടെ നില ഗുരുതരം

സിക്കിം: സിക്കിമിൽ സ്കൂൾ ബസ് മറിഞ്ഞ് 26 പേർക്ക് പരിക്ക്. 23 വിദ്യാർത്ഥികളും ഒരു ഡ്രൈവറും 2 ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. സിക്കിം തലസ്ഥാനമായ ഗാംഗ്ടോക്കിൽ നിന്ന് 40 കി.മി അകലെ സിംഗ്ബെൽ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ 12 പേരെ ഗാങ്ടോക്കിലെ എസ്ടിഎൻഎം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവർ സിങ്തം ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com