സുഡാൻ ആഭ്യന്തരകലാപം: ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

അവശ്യമായ ഭക്ഷണവും വെള്ളവും മരുന്നും കരുതണമെന്നും മുന്നറിയിപ്പുണ്ട്
സുഡാൻ ആഭ്യന്തരകലാപം: ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

ഖാർത്തൂം : സുഡാനിൽ ആഭ്യന്തരകലാപം രൂക്ഷമാകുന്നതിനിടെ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ഇന്ത്യക്കാർ പുറത്തിറങ്ങരുതെന്നും, ബാൽക്കണി പോലുള്ള തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നുമാണു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അവശ്യമായ ഭക്ഷണവും വെള്ളവും മരുന്നും കരുതണമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്തെ സൈനിക വിഭാഗവും അർധസൈനിക വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടൽ. സുഡാന്‍റെ തലസ്ഥാനമായ ഖാർത്തൂമിലാണു സംഘർഷം രൂക്ഷമായിരിക്കുന്നത്. കൂടുതൽ പ്രദേശങ്ങളിലേക്കും ഏറ്റുമുട്ടൽ വ്യാപിക്കുന്നുണ്ട്. പലയിടങ്ങളിലും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. വ്യോമാക്രമണവും ശക്തമാണ്. കഴിഞ്ഞ ദിവസം സൗദി വിമാനത്തിനു വെടിയേറ്റതിനെ തുടർന്നു വ്യോമഗതാഗതം നിർത്തിവച്ചിരുന്നു.

അതേസമയം കലാപത്തിനിടെ വെടിയേറ്റു മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിന്‍റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. 24 മണിക്കൂറിനു ശേഷമാണു മൃതദേഹം ഫ്ലാറ്റിൽ നിന്നും നീക്കാനായത്. ഇന്നലെ മൂന്നു മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച സമയത്താണ് മൃതദേഹം നീക്കിയത്. ആൽബർട്ടിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ അവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്കു നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. കലാപത്തിൽ ഇതുവരെ 56 മരണവും 600 ഓളം പേർക്ക് പരുക്കും ഏറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com