"ട്രംപും നെതന്യാഹുവും ദൈവത്തിന്‍റെ ശത്രുക്കൾ": ആയത്തുളള നാസർ മകാരെം ഷിറാസി

ഇവരെ അധികാരഭ്രഷ്ടരാക്കാൻ ലോകമെമ്പാടുമുളള മുസ്‌ലിംകൾ ഒത്തുചേരണമെന്നും മത നേതാവിന്‍റെ ആഹ്വാനം
"Trump and Netanyahu are enemies of God": Ayatollah Nasser Makarem Shirazi

ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു

Updated on

ടെഹ്റാൻ: അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരേ 'ഫത്വ' പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത മതനേതാവ്. ഷിയാ പുരോഹിതൻ ആയത്തുളള നാസർ മകാരെം ഷിറാസിയാണ് ഫത്വ പുറപ്പെടുവിച്ചത്.

ട്രംപും നെതന്യാഹുവും ദൈവത്തിന്‍റെ ശത്രുക്കളാണെന്ന് നാസർ മകാരെം ഷിറാസി പറഞ്ഞു. ഇറാന്‍റെ നേതൃത്വത്തിന് ഭീഷണിയുയർത്തിയ ഇവരെ അധികാരഭ്രഷ്ടരാക്കാൻ ലോകമെമ്പാടുമുളള മുസ്‌ലിംകൾ ഒത്തുചേരണമെന്നും ആഹ്വാനം.

നേതാവിന് അല്ലെങ്കില്‍ മതപരമായ അധികാരിക്ക് ഭീഷണി ഉയര്‍ത്തുന്ന വ്യക്തിയെയോ ഭരണകൂടത്തെയോ 'war lord' അല്ലെങ്കില്‍ 'മൊഹാരെബ്' ആയാണ് കണക്കാക്കുകയെന്ന് നാസർ മകാരെം ഷിറാസി ഫത്വയിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com