
ഇരട്ട ഭൂകമ്പം; റഷ്യയിൽ സുനാമി മുന്നറിയിപ്പ്
മോസ്കോ: രണ്ട് വലിയ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതിനു പിന്നാലെ റഷ്യയിൽ സുനാമി മുന്നറിയിപ്പ്. റഷ്യയിലെ കാംചത്ക പെനിൻസുലയിലയിൽ തീരപ്രദേശത്തായി ഞായറാഴ്ച 7.4 തീവ്രതയുള്ള ഭൂകമ്പമാണ് ആദ്യമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം 6.7 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവും രേഖപ്പെടുത്തി.
ആളപായമൊന്നും ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനവാസ മേഖലയായ പെട്രോപാവ്‌ലോവ്സ്ക് കംചാത്‌സ്കിയിൽ നിന്ന് 144 കിലോമീറ്റർ ആകലെയാണ് ഭൂകമ്പം ഉണ്ടായത്. 1,80,000 പേരാണ് ഇവിടെ താമസിക്കുന്നത്.