ഋഷി സുനാക് മന്ത്രിസഭയിൽ അഴിച്ചു പണി; ഗ്രാൻഡ് ഷാപ്സ് പുതിയ പ്രതിരോധ മന്ത്രി

സുനാക് മന്ത്രിസഭയിൽ ഒരു വർഷത്തിനിടെ ഇതിപ്പോൾ അഞ്ചാമത്തെ പദവിയാണ് ഷാപ്സ് വഹിക്കുന്നത്.
ഋഷി സുനാക്, ഗ്രാൻഡ് ഷാപ്സ്
ഋഷി സുനാക്, ഗ്രാൻഡ് ഷാപ്സ്

ലണ്ടൻ: പ്രതിരോധ സെക്രട്ടറി ബെൻ വാല്ലസിന്‍റെ രാജിക്കു പിന്നാലെ ക്യാബിനറ്റിൽ ചെറുരീതിയിൽ അഴിച്ചു പണി നടത്തി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനാക്. പുനഃസംഘടനയുടെ ഭാഗമായി ഗ്രാൻഡ് ഷാപ്സ് പുതിയ പ്രതിരോധ മന്ത്രിയായി വ്യാഴാഴ്ച സ്ഥാനമേറ്റു.

ക്യാബിനറ്റിലെ ഊർജ സുരക്ഷാ, നെറ്റ് സീറോ സെക്രട്ടറിയായിരുന്ന ഷാപ്സ് സുനാക്കിനെ പിന്തുണയ്ക്കുന്നവരിൽ പ്രമുഖനാണ്. സുനാക് മന്ത്രിസഭയിൽ ഒരു വർഷത്തിനിടെ ഇതിപ്പോൾ അഞ്ചാമത്തെ പദവിയാണ് ഷാപ്സ് വഹിക്കുന്നത്. ഇതിനു മുൻപ് ട്രാൻസ്പോർട്ട് സെക്രട്ടറിയുടെയും ഹോം സെക്രട്ടറിയുടെയും പദവി 54 കാരനായ ഷേപ്സ് വഹിച്ചിട്ടുണ്ട്. ജൂനിയർ മിനിസ്റ്ററായിരുന്ന ഇന്ത്യൻ വംശജ കൂടിയായ ക്ലെയർ കുടിഞ്ഞോയെ ഷാപ്സിനു പകരം ഊർജ സുരക്ഷാ, നെറ്റ് സീറോ വകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. കൺസർവേറ്റീവ് എംപി ഡേവിഡ് ജോൺസ്റ്റൺ വിദ്യാഭ്യാസ വകുപ്പ് ജൂനിയർ മിനിസ്റ്ററാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com