ചൈനീസ് കുതിപ്പിനു തടയിടാൻ ഓസ്മിൻ ചർച്ച

മിഡിൽ ഈസ്റ്റിൽ സംഘർഷം കുറയ്ക്കാൻ ഓസ്മിൻ ചർച്ച
pennywong
പെന്നി വോങ്
Updated on

ചൈനയുടെ "അപകടകരമായ പെരുമാറ്റം" സംബന്ധിച്ച ആശങ്കകൾക്കിടയിൽ ഓസ്‌ട്രേലിയയിലേക്ക് ബോംബർ വിമാനങ്ങൾ കൂടുതൽ വിന്യസിക്കാൻ പദ്ധതിയിടുന്നതായി യുഎസ്. കൂടുതൽ സമുദ്ര പട്രോളിംഗ് വിമാനങ്ങളും വടക്കൻ ഓസ്‌ട്രേലിയയിലുടനീളമുള്ള താവളങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ വിമാനങ്ങളും വിന്യസിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. അമെരിക്കയുടെ യുദ്ധവിമാനങ്ങൾ ഓസ്ട്രേലിയയിൽ വിന്യസിക്കുന്നതിനു മുന്നോടിയായിഓസ്‌ട്രേലിയൻ സൈനിക താവളങ്ങൾ നവീകരിക്കുന്നതിനും ഓസ്‌ട്രേലിയയിൽ യുഎസ് സൈനിക ഉപകരണങ്ങൾ പ്രീ-പോസിഷൻ ചെയ്യുന്നതിനുമുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ദീർഘകാലത്തേയ്ക്ക് അമെരിക്കൻ സേനയുടെ വൻ തോതിലുള്ള വിന്യാസം ഇനി ഓസ്ട്രേലിയയിലുമുണ്ടാകും. ഇത് ബെയ്ജിംഗുമായുള്ള പിരിമുറുക്കം വർദ്ധിപ്പിക്കുകയും ഓസ്‌ട്രേലിയയെ ഒരു വലിയ ലക്ഷ്യമാക്കുകയും ചെയ്യുന്നു എന്ന വിമർശനമുയർന്നിരുന്നു.

എന്നാൽ അതിനെ അവഗണിച്ച ഓസ്‌ട്രേലിയൻ സർക്കാർ, അമേരിക്കൻ സേനയുടെ സാന്നിധ്യം അയൽക്കാരുമായി പ്രവർത്തിക്കാൻ വലിയ അവസരം നൽകുന്നു എന്നാണ് അതിനെ വിശദീകരിച്ചത്.

ഓസ്മിൻ ചർച്ചയും ഫോഴ്സ് പോസ്‌ചർ സംരംഭങ്ങളും രണ്ട് സഖ്യകക്ഷികൾ തമ്മിലുള്ള വാർഷിക ചർച്ചകൾ ഓസ്‌ട്രേലിയ-യുഎസ് മന്ത്രിതല കൺസൾട്ടേഷൻസ് അല്ലെങ്കിൽ ഓസ്മിൻ എന്നാണ് അറിയപ്പെടുന്നത്. ബുധനാഴ്ച നടന്ന ഓസ്മിൻ വാർഷിക ചർച്ചകൾക്ക് ശേഷമായിരുന്നു ഈ പ്രഖ്യാപനം.കഴിഞ്ഞ ഓസ്മിൻ ചർച്ചയിൽ "ഭീകരവാദം, വലിയ തോതിലുള്ള സിവിലിയൻ ജീവഹാനി, ഗാസയിലെ മാനുഷിക പ്രതിസന്ധി എന്നിവയെല്ലാം അസ്വീകാര്യമാണ്" എന്ന തങ്ങളുടെ വീക്ഷണം ആവർത്തിച്ച് ബ്ലിങ്കെനും ഓസ്റ്റിനും വോംഗും മാർലെസും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി. ഓസ്‌ട്രേലിയൻ സർക്കാർ യുഎസിനെ അതിന്‍റെ "ഏറ്റവും അടുത്ത സഖ്യകക്ഷിയും പ്രധാന സുരക്ഷാ പങ്കാളിയുമായാണ് ഇപ്പോൾ കാണുന്നത്.

"ഫോഴ്‌സ് പോസ്‌ചർ സംരംഭങ്ങൾ" എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയയിലേക്കുള്ള യുഎസ് സേനയുടെ റൊട്ടേഷൻ സന്ദർശനങ്ങൾ വിപുലീകരിക്കാൻ ഇരുപക്ഷവും ഈ ചർച്ചകളെ ഉപയോഗിച്ചു. ഗില്ലാർഡ് ഗവൺമെന്‍റും ഒബാമ ഭരണകൂടവും ആദ്യം തയ്യാറാക്കിയ പദ്ധതി പ്രകാരം ഡാർവിനിലേക്ക് വിന്യസിച്ച യുഎസ് നാവികരും ഇതിൽ ഉൾപ്പെടുന്നു.

Trending

No stories found.

Latest News

No stories found.