297 പുരാവസ്തുക്കൾ യുഎസ് ഇന്ത്യക്കു തിരികെ നൽകി

വിവിധ കാലങ്ങളിലായി കള്ളക്കടത്തുകാരും മോഷ്ടാക്കളും ചേർന്ന് കടത്തിയ 297 പുരാവസ്തുക്കൾ യുഎസ് ഇന്ത്യയ്ക്കു തിരികെ നൽകി
വിവിധ കാലങ്ങളിലായി കള്ളക്കടത്തുകാരും മോഷ്ടാക്കളും ചേർന്ന് കടത്തിയ 297 പുരാവസ്തുക്കൾ യുഎസ് ഇന്ത്യയ്ക്കു തിരികെ നൽകി US hands over antiquities to India
297 പുരാവസ്തുക്കൾ യുഎസ് ഇന്ത്യക്കു തിരികെ നൽകി
Updated on

ന്യൂഡൽഹി: വിവിധ കാലങ്ങളിലായി കള്ളക്കടത്തുകാരും മോഷ്ടാക്കളും ചേർന്ന് കടത്തിയ 297 പുരാവസ്തുക്കൾ യുഎസ് ഇന്ത്യയ്ക്കു തിരികെ നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിലാണ് ഇവ കൈമാറാൻ ധാരണ.

സാംസ്കാരിക പ്രാധാന്യമുള്ള സാമഗ്രികൾ കൈമാറുന്നതിനു യുഎസ് പ്രസിഡന്‍റ് ജോ ബൈഡനോടു മോദി നന്ദി പറഞ്ഞു. 2014ൽ മോദി അധികാരത്തിലെത്തിയശേഷം പുരാതന വിഗ്രഹങ്ങളടക്കം പുരാവസ്തു പ്രാധാമ്യമുള്ള 640 സാമഗ്രികൾ തിരികെ ലഭിച്ചതായി അധികൃതർ അറിയിച്ചു. ഇതിൽ 578ഉം യുഎസിൽ നിന്നാണ്.

10-11 നൂറ്റാണ്ടിനിടയിൽ മണൽക്കല്ലിൽ നിർമിച്ച അപ്സര വിഗ്രഹം, 15-16 നൂറ്റാണ്ടുകളിലെ വെങ്കല നിർമിത ജൈന തീർഥങ്കരൻ, 3-4 നൂറ്റാണ്ടുകൾക്കിടയിലെ കളിമൺ പാത്രം, 17-18 നൂറ്റാണ്ടുകളിൽ നിർമിക്കപ്പെട്ട ഗണപതി വിഗ്രഹം, കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള വിഷ്ണു വിഗ്രഹം, ബുദ്ധ വിഗ്രഹം തുടങ്ങിയവയാണു യുഎസ് കൈമാറുന്നത്.

ബ്രിട്ടിഷ് ഭരണകാലത്ത് ഉൾപ്പെടെ ഏറ്റവും കൂടുതൽ പുരാവസ്തുക്കൾ കടത്തിയിട്ടുള്ളത് യുകെയിലേക്കാണ്. ഇവിടെ നിന്ന് 16 പുരാവസ്തുക്കൾ തിരികെ നൽകി. ഓസ്ട്രേലിയ 40 പുരാവസ്തുക്കൾ തിരികെ നൽകിയിരുന്നു.

Trending

No stories found.

Latest News

No stories found.