തിരിച്ചുവരവുകളുടെ രാജകുമാരൻ

അയാൾ രാഷ്‌ട്രീയത്തിലിറങ്ങിയപ്പോഴും പഴയൊരു ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോഴെന്ന പോലെ ക്രിക്കറ്റ് പ്രേമികൾ തെല്ലൊരു കൗതുകത്തോടെ കണ്ടിരുന്നു
തോറ്റു തുന്നംപാടിക്കിടന്ന ഒരു ടീമിനെ റിട്ടയർമെന്‍റിൽ നിന്നു തിരിച്ചുവന്ന് ലോക ജേതാക്കളാക്കിയ ഇമ്രാൻ ഖാന്‍റെ നേതൃ മികവിനെ വാഴ്ത്താൻ ഇന്ത്യൻ മാധ്യമങ്ങളും പിശുക്ക് കാട്ടിയിട്ടില്ല.
തോറ്റു തുന്നംപാടിക്കിടന്ന ഒരു ടീമിനെ റിട്ടയർമെന്‍റിൽ നിന്നു തിരിച്ചുവന്ന് ലോക ജേതാക്കളാക്കിയ ഇമ്രാൻ ഖാന്‍റെ നേതൃ മികവിനെ വാഴ്ത്താൻ ഇന്ത്യൻ മാധ്യമങ്ങളും പിശുക്ക് കാട്ടിയിട്ടില്ല.

#വി.കെ. സഞ്ജു

ളിക്കുന്ന കാലത്തും അതങ്ങനെയായിരുന്നു. നമുക്കെതിരേ കളിക്കുമ്പോൾ അയാളെ നമുക്കിഷ്ടമല്ലെങ്കിലും, ഇംഗ്ലണ്ടിനും ന്യൂസിലൻഡിനുമൊക്കെ എതിരേ അയാളുടെ ബാറ്റും പന്തും ശബ്ദിക്കുന്നത് നമ്മൾ രഹസ്യമായി ആസ്വദിച്ചിട്ടുണ്ട്. 'ഇന്ത്യയും പാക്കിസ്ഥാനും ഒറ്റ രാജ്യമായിരുന്നെങ്കിൽ നമ്മുടെ ക്രിക്കറ്റ് ടീം സൂപ്പറായിരുന്നേനേ' എന്ന എയ്റ്റീസ്, നയന്‍റീസ് കിഡ്സിന്‍റെ പ്രധാന ഫാന്‍റസികളിലൊക്കെ അയാൾക്കൊരു വീരനായകന്‍റെ പരിവേഷം തന്നെയായിരുന്നു. അല്ലെങ്കിലും ജാവേദ് മിയാൻദാദിനെയോ അക്വിബ് ജാവേദിനെയോ പോലെ അയാളെ വെറുക്കാൻ നമുക്കന്ന് കാരണങ്ങളുമില്ലായിരുന്നു. അതിനെല്ലാമുപരി, രവി ശാസ്ത്രിയെക്കാളും സന്ദീപ് പാട്ടീലിനെക്കാളുമൊക്കെ വലിയൊരു പ്ലേ ബോയ് ഇമേജുമായി അയാളുടെ അർധ നഗ്ന ചിത്രങ്ങൾ അന്നത്തെ അച്ചടി മാധ്യമങ്ങളിൽ വിരുന്നൊരുക്കുകയും ചെയ്തിരുന്നല്ലോ.

ബാറ്റിങ്ങോ ബൗളിങ്ങോ കേമം എന്നു ചോദിച്ചാൽ, കപിൽ ദേവിനും ഇയാൻ ബോതമിനും ഒപ്പം നിൽക്കാൻ പ്രാപ്തനായിരുന്ന ഓൾറൗണ്ടർ.
ബാറ്റിങ്ങോ ബൗളിങ്ങോ കേമം എന്നു ചോദിച്ചാൽ, കപിൽ ദേവിനും ഇയാൻ ബോതമിനും ഒപ്പം നിൽക്കാൻ പ്രാപ്തനായിരുന്ന ഓൾറൗണ്ടർ.

നിറമുള്ള കുപ്പായമിട്ട് കളിച്ച ആദ്യത്തെ ലോകകപ്പിൽ, 1992ൽ, ഇന്ത്യയുടെ കറുപ്പോളം പോന്ന കടും നീലയിൽ ശ്രീകാന്തും ശാസ്ത്രിയും സച്ചിനും ജഡേജയും കപിലും അസറുദ്ദീനും ശ്രീനാഥുമെല്ലാം അണിനിരന്നപ്പോൾ, ഇമ്രാൻ ഖാൻ എന്നു പേരായ നീളൻ മുടിക്കാരൻ നയിച്ച പച്ചക്കുപ്പായക്കാരുടെ കൈകളിലാണ് കിരീടം ചെന്നുചേർന്നത്. ഇന്നത്തെപ്പോലെയല്ല, അന്നത്തെ എതിർ ടീമംഗങ്ങളുടെ പേരുകളും നമുക്കു ഹൃദിസ്ഥമായിരുന്നു - ആമിർ സൊഹെയ്‌ൽ, ഇജാസ് അഹമ്മദ്, ഇൻസമാം ഉൽ ഹക്ക്, മൊയിൻ ഖാൻ, മുഷ്താക്ക് അഹമ്മദ്, റമീസ് രാജ, സലിം മാലിക്, വസിം അക്രം... തോറ്റു തുന്നംപാടിക്കിടന്ന ഒരു ടീമിനെ റിട്ടയർമെന്‍റിൽ നിന്നു തിരിച്ചുവന്ന് ലോക ജേതാക്കളാക്കിയ ഇമ്രാന്‍റെ നേതൃ മികവിനെ വാഴ്ത്താൻ അന്ന് ഇന്ത്യൻ മാധ്യമങ്ങളും പിശുക്ക് കാട്ടിയില്ല. അങ്ങനെ ഒരു തലമുറയുടെ മനസിൽ പതിഞ്ഞു പോയ പേരാണത് - ഇമ്രാൻ ഖാൻ നിയാസി, വലങ്കയ്യൻ ബാറ്റ്സ്മാൻ (അന്നു ബാറ്റർ ആയിട്ടില്ല), വലങ്കയ്യൻ ഫാസ്റ്റ് ബൗളർ. ബാറ്റിങ്ങോ ബൗളിങ്ങോ കേമം എന്നു ചോദിച്ചാൽ, കപിൽ ദേവിനും ഇയാൻ ബോതമിനും ഒപ്പം നിൽക്കാൻ പ്രാപ്തനായിരുന്ന ഓൾറൗണ്ടർ.

രവി ശാസ്ത്രിയെക്കാളും സന്ദീപ് പാട്ടീലിനെക്കാളുമൊക്കെ വലിയൊരു പ്ലേ ബോയ് ഇമേജുമായി അയാളുടെ അർധ നഗ്ന ചിത്രങ്ങൾ അന്നത്തെ അച്ചടി മാധ്യമങ്ങളിൽ വിരുന്നൊരുക്കി.
രവി ശാസ്ത്രിയെക്കാളും സന്ദീപ് പാട്ടീലിനെക്കാളുമൊക്കെ വലിയൊരു പ്ലേ ബോയ് ഇമേജുമായി അയാളുടെ അർധ നഗ്ന ചിത്രങ്ങൾ അന്നത്തെ അച്ചടി മാധ്യമങ്ങളിൽ വിരുന്നൊരുക്കി.

ക്രിക്കറ്റിൽ നിന്നു വിരമിച്ചിട്ടും ഇമ്രാൻ വാർത്തകളിൽനിന്നു വിരമിച്ചില്ല. സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും പ്രണയങ്ങളിലൂടെയും വിവാഹങ്ങളിലൂടെയും വിവാഹമോചനങ്ങളിലൂടെയുമെല്ലാം അയാൾ വായനക്കാരെ ആകർഷിച്ചുകൊണ്ടിരുന്നപ്പോൾ ഇന്ത്യൻ മാധ്യമങ്ങളും അയാൾക്ക് ഒരിക്കലും അയിത്തം കൽപ്പിച്ചിരുന്നില്ല. പിന്നീടയാൾ രാഷ്‌ട്രീയത്തിലിറങ്ങിയപ്പോഴും പഴയൊരു ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോഴെന്ന പോലെ ക്രിക്കറ്റ് പ്രേമികൾ തെല്ലൊരു കൗതുകത്തോടെ കണ്ടിരുന്നു. കാര്യമൊന്നുമന്വേഷിച്ചില്ലെങ്കിലും, അയാൾ പാക് പ്രധാനമന്ത്രിയായപ്പോൾ വെറുതേ സന്തോഷിക്കുകയും, പിന്നെ പുറത്താക്കപ്പെട്ടപ്പോൾ വെറുതേ നെടുവീർപ്പിടുകയും ചെയ്തു. പാക്കിസ്ഥാനിൽ നാണ്യപ്പെരുപ്പം റെക്കോഡ് ഉയരത്തിലെത്തുന്നതോ സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമാകുന്നതോ നമ്മുടെ വിഷയമല്ലായിരുന്നു. പക്ഷേ, 70 വയസുള്ള ഇമ്രാൻ ഖാന് സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ വെടിയേറ്റത് നമുക്ക് വലിയ വാർത്തയായിരുന്നു. ഇപ്പോഴയാളെ അറസ്റ്റ് ചെയ്തത് എന്തിനാണെന്വേഷിച്ചില്ലെങ്കിലും, കോടതിയിൽ നിന്നു കുത്തിനു പിടിച്ച് വലിച്ചിറക്കിക്കൊണ്ടുപോയത് തെഹ്‌രിക് ഇ ഇൻസാഫ് പാർട്ടിക്കാരെപ്പോലെ നമുക്കും ഇഷ്ടമായില്ല.

രാഷ്‌ട്രീയമായി നോക്കിയാൽ, സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇതുവരെ ഒരു സർക്കാരും കാലാവധി തികച്ചിട്ടില്ലാത്തൊരു രാജ്യത്തെ ഇരുപത്തിരണ്ടാമത്തെ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ.
രാഷ്‌ട്രീയമായി നോക്കിയാൽ, സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇതുവരെ ഒരു സർക്കാരും കാലാവധി തികച്ചിട്ടില്ലാത്തൊരു രാജ്യത്തെ ഇരുപത്തിരണ്ടാമത്തെ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ.

രാഷ്‌ട്രീയമായി നോക്കിയാൽ, സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇതുവരെ ഒരു സർക്കാരും കാലാവധി തികച്ചിട്ടില്ലാത്തൊരു രാജ്യത്തെ ഇരുപത്തിരണ്ടാമത്തെ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. അഴിമതിരഹിതമായ, സമൃദ്ധമായ രാജ്യം എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് 2018ൽ അയാളവിടെ അധികാരത്തിലേറുന്നത്. വിദേശ രാജ്യങ്ങളിൽ ഒരുപാട് കറങ്ങിയ ചെറുപ്പകാലത്ത് അയാൾ മനസിലാക്കിയിട്ടുണ്ട്, ഒരിടത്തും ഒരു ‌മാന്യതയും കിട്ടാത്ത രാജ്യമാണു തന്‍റേതെന്ന്. ആ പ്രതിച്ഛായ കൂടി മാറ്റുമെന്ന ഉറപ്പുമായി പ്രധാനമന്ത്രിക്കസേരയിൽ ഇരിപ്പുറപ്പിച്ച ഇമ്രാന് സ്വന്തം പ്രതിച്ഛായ പോലും സംരക്ഷിക്കാനായില്ല.

പ്രവാസികളായ പാക്കിസ്ഥാനികൾ പോലും ജോലി ഉപേക്ഷിച്ച് ഇമ്രാനു വേണ്ടി പ്രവർത്തിക്കാൻ നാട്ടിൽ തിരിച്ചെത്തി. പോപ് താരങ്ങളും സിനിമാ താരങ്ങളും ഇമ്രാന്‍റെ വേദികളിൽ അണിചേർന്നു. യോഗങ്ങളിൽ തടിച്ചുകൂടിയ ജനക്കൂട്ടം വോട്ടുകളായി മാറി.
പ്രവാസികളായ പാക്കിസ്ഥാനികൾ പോലും ജോലി ഉപേക്ഷിച്ച് ഇമ്രാനു വേണ്ടി പ്രവർത്തിക്കാൻ നാട്ടിൽ തിരിച്ചെത്തി. പോപ് താരങ്ങളും സിനിമാ താരങ്ങളും ഇമ്രാന്‍റെ വേദികളിൽ അണിചേർന്നു. യോഗങ്ങളിൽ തടിച്ചുകൂടിയ ജനക്കൂട്ടം വോട്ടുകളായി മാറി.

തീപ്പൊരി ദേശീയവാദം മുഖമുദ്രയാക്കിയ ഇമ്രാന്, തന്‍റെ പ്രശസ്തിയും വ്യക്തിപ്രഭാവവുമൊന്നും ലക്ഷ്യപ്രാപ്തിക്കു മതിയായ ഉപകരണങ്ങളാവില്ലെന്നു മനസിലാകാൻ അധികം സമയമെടുത്തില്ല. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ സൈനിക സംവിധാനത്തിന്‍റെ കളിപ്പാവയായി മാറിയെന്നായിരുന്നു ഭരണപരമായി ആദ്യം കേട്ട വിമർശനം. അതേ സൈന്യത്തിന്‍റെ തലവൻ ജനറൽ ഖമർ ജാവേദ് ബജ്‌വയുമായുള്ള ബന്ധം വഷളായത് അദ്ദേഹത്തിനു പുറത്തേക്കുള്ള വഴിയും തെളിച്ചു.

എന്നാലിപ്പോൾ, ആക്രമണവും പരുക്കും അറസ്റ്റും മോചനവുമെല്ലാം ചേർന്നപ്പോൾ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായി ഇമ്രാൻ ഖാൻ വീണ്ടും വളർന്നിരിക്കുന്നു. 1996ൽ രൂപീകരിക്കപ്പെട്ട് 17 വർഷത്തിനിടെ, ഇമ്രാൻ ഖാൻ അല്ലാതെ ഒരാളെയും പാർലമെന്‍റിലേക്കു ജയിപ്പിച്ചെടുക്കാൻ സാധിക്കാതിരുന്ന പാക്കിസ്ഥാൻ തെഹ്‌രിക് ഇ ഇൻസാഫ് (പാക്കിസ്ഥാൻ മൂവ്മെന്‍റ് ഫോർ ജസ്റ്റിസ്) പാർട്ടിക്ക് 2011ലാണ് പുതുജീവൻ ലഭിക്കുന്നത്. അഴിമതിയിലും വൈദ്യുതി ക്ഷാമത്തിലും തൊഴിലില്ലായ്മയിലും വീർപ്പുമുട്ടിയ പാക് യുവത്വം ഇമ്രാനിലും അദ്ദേഹത്തിന്‍റെ പാർട്ടിയിലും പ്രതീക്ഷയർപ്പിച്ചു. പ്രവാസികളായ പാക്കിസ്ഥാനികൾ പോലും ജോലി ഉപേക്ഷിച്ച് ഇമ്രാനു വേണ്ടി പ്രവർത്തിക്കാൻ നാട്ടിൽ തിരിച്ചെത്തി. പോപ് താരങ്ങളും സിനിമാ താരങ്ങളും ഇമ്രാന്‍റെ വേദികളിൽ അണിചേർന്നു. യോഗങ്ങളിൽ തടിച്ചുകൂടിയ ജനക്കൂട്ടം വോട്ടുകളായി മാറി. പക്ഷേ, ഒരുപാട് ഉയരത്തിലെത്തിയ പ്രതീക്ഷകൾ പടുകുഴിയിലേക്ക് തകർന്നുവീണതും വളരെ വേഗത്തിലായിരുന്നു.

എണ്ണിയാലൊടുങ്ങാത്ത തിരിച്ചടികളും പ്രതിസന്ധികളും തരണം ചെയ്ത് പാക്കിസ്ഥാന് ലോകകപ്പ് നേടിക്കൊടുക്കുമ്പോൾ ഇമ്രാൻ ഖാൻ എന്ന ക്യാപ്റ്റന് പ്രായം 40 പിന്നിട്ടിരുന്നു. ഇപ്പോഴീ എഴുപതാം വയസിൽ അയാൾ മറ്റൊരു വീഴ്ചയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാനുള്ള ശ്രമത്തിലാണ്. പതിവുപോലെ നമ്മൾ ഇവിടെ അയലത്ത് ലാഘവത്തോടെ എല്ലാം കണ്ടുകൊണ്ടിരിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com