
ഭുവനേശ്വർ: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ അംഗങ്ങളായ ഒഡീഷക്കാർക്കെല്ലാം സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപ വീതം നൽകും. പരിശീലനത്തിനും മറ്റു തയാറെടുപ്പുകൾക്കുമുള്ള സഹായം എന്ന നിലയിലാണ് തുക അനുവദിച്ചിരിക്കുന്നത്.
ചൈനയിലെ ഹാങ്ഷുവിൽ സെപ്റ്റംബർ 23 മുതൽ ഒക്റ്റോബർ 8 വരെയാണ് ഏഷ്യൻ ഗെയിംസ്.
13 ഒഡീഷക്കാരാണ് ദേശീയ ടീമിൽ ഉൾപ്പെട്ടിട്ടുള്ളത്. പരിശീലനത്തിലും പ്രകടനത്തിലും പൂർണ ശ്രദ്ധ പതിപ്പിക്കാൻ സാമ്പത്തിക സഹായം കായികതാരങ്ങളെ പ്രാപ്തരാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക്.