വ​ര​വ​റി​യി​ച്ച് ജൂ​നി​യ​ര്‍ സ​ച്ചി​ന്‍

മും​ബൈ ഇ​ന്ത്യ​ന്‍സി​ന്‍റെ കു​പ്പാ​യ​ത്തി​ല്‍ കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ​യാ​യി​രു​ന്നു അ​ര്‍ജു​ന്‍റെ അ​ര​ങ്ങേ​റ്റം
വ​ര​വ​റി​യി​ച്ച് ജൂ​നി​യ​ര്‍ സ​ച്ചി​ന്‍

മും​ബൈ: അ​ര്‍ജു​ന്‍ ടെ​ന്‍ഡു​ല്‍ക്ക​റു​ടെ കാ​ത്തി​രി​പ്പ് ഒ​ടു​വി​ല്‍ അ​വ​സാ​നി​ച്ചു. ഐ​പി​എ​ല്ലി​ല്‍ ഇ​തി​ഹാ​സ താ​രം സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​റു​ടെ മ​ക​ന്‍ അ​ര്‍ജു​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ അ​ര​ങ്ങേ​റി. പി​താ​വ് ഐ​പി​എ​ല്‍ ക​രി​യ​റി​ലു​ട​നീ​ളം ക​ളി​ച്ച അ​തേ മും​ബൈ ഇ​ന്ത്യ​ന്‍സി​ന്‍റെ കു​പ്പാ​യ​ത്തി​ല്‍ കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ​യാ​യി​രു​ന്നു അ​ര്‍ജു​ന്‍റെ അ​ര​ങ്ങേ​റ്റം. അ​ര​ങ്ങേ​റ്റ​ത്തി​ല്‍ ത​ന്നെ ഇ​ന്നിം​ഗ്സി​ലെ ആ​ദ്യ ഓ​വ​ര്‍ എ​റി​യാ​ന്‍ മും​ബൈ ഇ​ന്ത്യ​ന്‍സ് നാ​യ​ക​ന്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് അ​ര്‍ജു​ന്‍ ടെ​ന്‍ഡു​ല്‍ക്ക​റെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. മും​ബൈ ഇ​ന്ത്യ​ന്‍സ്-​കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് മ​ത്സ​ര​ത്തി​ന് മു​മ്പ് മും​ബൈ​യു​ടെ സ്ഥി​രം നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ്മ​യാ​ണ് അ​ര്‍ജു​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ക്ക് അ​ര​ങ്ങേ​റ്റ ക്യാ​പ് കൈ​മാ​റി​യ​ത്.

2013ല്‍ ​മും​ബൈ വാം​ഖ​ഡെ സ്റ്റേ​ഡി​യ​ത്തി​ല്‍വ​ച്ച് സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​റാ​യി​രു​ന്നു രോ​ഹി​ത് ശ​ര്‍മ ആ​ദ്യ​മാ​യി ടെ​സ്റ്റ് ക​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ പ്രൗ​ഢ​മാ​യ ഇ​ന്ത്യ​ന്‍ ക്യാ​പ്പ് കൈ​മാ​റി​യ​ത്. ഇ​പ്പോ​ള്‍ സ​ച്ചി​ന്‍റെ മ​ക​ന് രോ​ഹി​ത് ശ​ര്‍മ​യും ക്യാ​പ്പ് കൈ​മാ​റി​യി​രി​ക്കു​ന്നു, അ​തേ സ്റ്റേ​ഡി​യ​ത്തി​ല്‍വ​ച്ച്. ത​ന്‍റെ ആ​ദ്യ ഓ​വ​റി​ല്‍ 5 റ​ണ്‍സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത അ​ര്‍ജു​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ സൂ​ര്യ​യു​ടെ വി​ശ്വാ​സം കാ​ത്തു. മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് ഓ​വ​ര്‍ എ​റി​ഞ്ഞ​പ്പോ​ള്‍ 17 റ​ണ്‍സാ​ണ് ഇ​രു​പ​ത്തി​മൂ​ന്ന് വ​യ​സു​കാ​ര​നാ​യ അ​ര്‍ജു​ന്‍ വി​ട്ടു​കൊ​ടു​ത്ത​ത്. എ​ന്നാ​ല്‍ വി​ക്ക​റ്റൊ​ന്നും നേ​ടാ​നാ​യി​ല്ല. ഐ​പി​എ​ല്ലി​ല്‍ ക​ളി​ക്കു​ന്ന ആ​ദ്യ അ​ച്ഛ​നും മ​ക​നും എ​ന്ന നേ​ട്ടം ഇ​തോ​ടെ സ​ച്ചി​നും അ​ര്‍ജു​നും സ്വ​ന്ത​മാ​ക്കി.

ഇ​രു​വ​രും ഐ​പി​എ​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത് ഒ​രേ ടീ​മി​നാ​യാ​ണ് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. അ​ര്‍ജു​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​മ്പോ​ള്‍ സ​ച്ചി​ന്‍ ടീം ​ഐ​ക്ക​ണി​ന്‍റെ കു​പ്പാ​യ​ത്തി​ല്‍ മും​ബൈ​യു​ടെ ഡ​ഗൗ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കെ​കെ​ആ​റി​നെ​തി​രെ ആ​ദ്യ​മാ​യി ഐ​പി​എ​ല്‍ അ​വ​സ​രം ല​ഭി​ച്ച അ​ര്‍ജു​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ക്ക് അ​ര​ങ്ങേ​റ്റ​ത്തി​ല്‍ ആ​ദ്യ ഓ​വ​ര്‍ എ​റി​യാ​നു​മാ​യി. ഐ​പി​എ​ല്ലി​ന്‍റെ ആ​ദ്യ സീ​സ​ണാ​യ 2008ല്‍ ​മും​ബൈ ഇ​ന്ത്യ​ന്‍സി​ന്‍റെ ഐ​ക്ക​ണ്‍ താ​ര​മാ​യി​രു​ന്ന സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ 2013 വ​രെ ഫ്രാ​ഞ്ചൈ​സി​ക്കാ​യി ക​ളി​ച്ചു. ഇ​തി​ന് ശേ​ഷം മും​ബൈ ഇ​ന്ത്യ​ന്‍സി​ന്‍റെ ടീം ​ഐ​ക്ക​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ച്ചി​ന്‍ നി​ല​വി​ല്‍ ടീ​മി​ന്‍റെ ഉ​പ​ദേ​ഷ്ടാ​വ് കൂ​ടി​യാ​ണ്. ഐ​പി​എ​ല്ലി​ലെ 78 മ​ത്സ​ര​ങ്ങ​ളി​ല്‍ 33.83 ശ​രാ​ശ​രി​യി​ലും 119.82 സ്‌​ട്രൈ​ക്ക് റേ​റ്റി​ലും 2,334 റ​ണ്‍സ് നേ​ടി​യ സ​ച്ചി​ന്‍ 2010 സീ​സ​ണി​ലെ മി​ക​ച്ച ബാ​റ്റ​ര്‍ക്കും ക്യാ​പ്റ്റ​നും സീ​സ​ണി​ലെ മി​ക​ച്ച താ​ര​ത്തി​നു​മു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ഐ​പി​എ​ല്ലി​ല്‍ സ​ച്ചി​ന് ഒ​രു സെ​ഞ്ചു​റി​യും 13 അ​ര്‍ധ​സെ​ഞ്ചു​റി​ക​ളു​മു​ണ്ട്. ക്യാ​പ്റ്റ​നാ​യി ര​ണ്ട് സീ​സ​ണു​ക​ളി​ല്‍ അ​ഞ്ഞൂ​റി​ല​ധി​കം റ​ണ്‍സ് നേ​ടി. സ​ച്ചി​നോ​ടു​ള്ള ആ​ദ​ര​മാ​യി 10-ാം ന​മ്പ​ര്‍ ജേ​ഴ്സി മും​ബൈ ഇ​ന്ത്യ​ന്‍സ് പി​ന്‍വ​ലി​ച്ചി​രു​ന്നു.

മു​മ്പ് ഈ ​സീ​സ​ണി​ല്‍ ത​ന്നെ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന് എ​തി​രാ​യ ക്ലാ​സി​ക്കോ​യി​ല്‍ ഇം​പാ​ക്ട് പ്ലെ​യേ​ഴ്സി​ന്‍റെ പ​ട്ടി​ക​യി​ല്‍ അ​ര്‍ജു​ന്‍ ടെ​ന്‍ഡു​ല്‍ക്ക​റെ മും​ബൈ ഇ​ന്ത്യ​ന്‍സ് ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും താ​ര​ത്തി​ന് മൈ​താ​ന​ത്തി​റ​ങ്ങാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ അ​ര​ങ്ങേ​റ്റം നീ​ളു​ക​യാ​യി​രു​ന്നു. ഇ​ടം​കൈ​യ​ന്‍ പേ​സ് ബൗ​ളിം​ഗ് ഓ​പ്ഷ​നി​നൊ​പ്പം ലോ​വ​ര്‍ ഓ​ര്‍ഡ​റി​ല്‍ ബാ​റ്റ് ചെ​യ്യാ​നാ​കും എ​ന്ന​തും അ​ര്‍ജു​ന്‍ ടെ​ന്‍ഡു​ല്‍ക്ക​റു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

ഐ​പി​എ​ല്‍ 2022 സീ​സ​ണ്‍ മു​ത​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സ് സ്‌​ക്വാ​ഡി​നൊ​പ്പ​മു​ണ്ട് അ​ര്‍ജു​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍.​ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ യു​വ പേ​സ​ര്‍ ഡ്വെ​യ്ന്‍ യാ​ന്‍സ​നും മ​ത്സ​ര​ത്തി​ല്‍ മും​ബൈ അ​ര​ങ്ങേ​റ്റ​ത്തി​ന് അ​വ​സ​രം ന​ല്‍കി.

ഡ്വെ​യ്ന്‍ യാ​ന്‍സ​ന്‍ നാ​ല് ഓ​വ​റി​ല്‍ 53 റ​ണ്‍സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പേ​സ​ര്‍ മാ​ര്‍ക്കോ യാ​ന്‍സ​നി​ന്‍റെ ഇ​ര​ട്ട സ​ഹോ​ദ​ര​നാ​ണ് ഡ്വെ​യ്ന്‍ യാ​ന്‍സ​ന്‍. ഐ​പി​എ​ല്ലി​ല്‍ ക​ളി​ക്കു​ന്ന ആ​ദ്യ ഇ​ര​ട്ട​ക​ളാ​ണ് യാ​ന്‍സ​ന്‍ സ​ഹോ​ദ​ര​ങ്ങ​ള്‍.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com