ലോ സ്കോർ ത്രില്ലറിൽ ഗുജറാത്തിനെ വീഴ്ത്തി ഡൽഹിക്ക് 5 റൺസ് ജയം

പുറത്താകാതെ 59 റൺസെടുത്ത നായകൻ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. ടീം ജയിച്ചില്ലെങ്കിലും 11 റൺസിനു 4 വിക്കറ്റെടുത്ത മുഹമ്മദ് ഷമി മാൻ ഓഫ് ദ മാച്ച്.
ലോ സ്കോർ ത്രില്ലറിൽ ഗുജറാത്തിനെ വീഴ്ത്തി ഡൽഹിക്ക് 5 റൺസ് ജയം

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് 5 റൺസ് ജയം. പോയിന്‍റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ഡൽഹിയെ 130 റണ്‍സിൽ ഒതുക്കിയെങ്കിലും ഒന്നാം സ്ഥാനക്കാരായ ഗുജറാത്തിനെ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 125 റൺസിന് ഡൽഹി പിടിച്ചുനിർത്തുകയായിരുന്നു. 59 റൺസെടുത്ത് പുറത്താവാതെ നിന്ന നായകൻ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ.

ഡൽഹിക്ക് നഷ്ട്മായതുപോലെ ഗുജറാത്തിനും തുടക്കത്തിലേ ഓപ്പണറെ നഷ്ടമായി. വൃദ്ധിമാൻ സാഹ പൂജ്യത്തിനു പുറത്ത്. മൂന്നാം നമ്പറിൽ വന്ന പാണ്ഡ്യ സൂക്ഷമതയോടെ കളിച്ചപ്പോൾ മറുവശത്ത് നിന്നവർ ഓരോരുത്തരെയായി ഡൽഹി ബൗളർമാർ തിരിച്ചയച്ചു. നാലാം ഓവറിൽ ആൻറിച് നോർക്കിയയുടെ പന്തിൽ ശുഭ്മൻ ഗില്ലും (6) ഇഷാന്ത് ശർമയുടെ അഞ്ചാം ഓവറിലെ അവസാന പന്തിൽ വിജയ് ശങ്കറും (6) പുറത്തായി. ഏഴാം ഓവറിൽ ഡേവിഡ് മില്ലറെ (0) കുൽദീപ് യാദവും മടക്കിയതോടെ ഗുജറാത്ത് പരാജയത്തിലേക്ക് വഴുതുകയായിരുന്നു.

പിന്നീട് വന്ന അഭിനവ് മനോഹറിനെ കൂട്ടുപിടിച്ച് നായകൻ പാണ്ഡ്യ ഗുജറാത്തിൻ്റെ സ്കോർബോർഡ് ചലിപ്പിച്ചു. ഇതിനിടെ അർധ സെഞ്ചുറിയും തികച്ചു. ഇഷാന്ത് ശർമ 18-ാം ഓവറിൽ അഭിനവ് മനോഹറിനെ (26) പുറത്താക്കി ഡൽഹിക്ക് ആശ്വാസം നൽകി.

പിന്നീട് ഇറങ്ങിയ രാഹുല്‍ തെവാട്ടിയ 19-ാം ഓവറില്‍ തുടരെ മൂന്ന് സിക്‌സറുകൾ പറത്തി ഗുജറാത്തിന് വിജയ സാധ്യത കൂട്ടി. ഇതോടെ 20-ാം ഓവറില്‍ ഗുജറാത്തിന് 12 റൺസ് വിജയ ലക്ഷ്യമായി. 3 റൺസ് മാത്രം വിട്ടുകൊടുത്ത ശേഷം ഇഷാന്ത് തെവാട്ടിയയെ പുറത്താക്കിയതോടെ ഗുജറാത്തിന് ജയിക്കാൻ 2 പന്തിൽ 9 റൺസ്. എന്നാൽ ഇഷാന്തിന് മുന്നിൽ ഒന്നും ചെയ്യാനാകാതെ ഹാർദിക്കും റാഷിദ് ഖാനും കീഴടങ്ങുകയായിരുന്നു. ഡൽഹിക്കായി ഖലീൽ അഹമ്മദും ഇശാന്ത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ അ​സാ​മാ​ന്യ ബൗ​ളി​ങ്ങി​ല്‍ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സി​നെ​തി​രേ ഡ​ല്‍ഹി ക്യാ​പ്പി​റ്റ​ല്‍സ് ത​ക​ര്‍ന്ന​ടി​യുകയായിരുന്നു. പ​വ​ര്‍പ്ലേ​യ്ക്കി​ടെ ഏ​ഴ് റ​ണ്‍സി​ന് നാ​ല് വി​ക്ക​റ്റാ​ണ് ഷ​മി സ്വ​ന്ത​മാ​ക്കി​യ​ത്. നാലോവർ ക്വോട്ട പൂർത്തിയാക്കിയപ്പോൾ വഴങ്ങിയത് 11 റൺസ് മാത്രം. ഷമി തന്നെയാണ് മാൻ ഓഫ് ദ മാച്ച്.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ല്‍ഹി തു​ട​ക്ക​ത്തി​ലെ കൂ​ട്ട​ത്ത​ക​ര്‍ച്ച​യ്ക്ക് ശേ​ഷം അ​മാ​ന്‍ ഹ​ക്കീം ഖാ​ന്‍റെ ഫി​ഫ്റ്റി​യി​ലും അ​ക്സ​ര്‍ പ​ട്ടേ​ല്‍, റി​പ​ല്‍ പ​ട്ടേ​ല്‍ എ​ന്നി​വ​രു​ടെ പോ​രാ​ട്ട​ത്തി​ലും 20 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റി​ന് 130 റ​ണ്‍സി​ലെ​ത്തി. ആ​റ് ഓ​വ​റി​നി​ടെ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​മാ​യ ഡ​ല്‍ഹി ക​ഷ്ട​പ്പെ​ട്ടാ​ണ് സ്കോ​ര്‍ ബോ​ര്‍ഡി​ല്‍ 100 തൊ​ട്ട​ത്. മോ​ഹി​ത് ശ​ര്‍മ്മ ര​ണ്ടും റാ​ഷി​ദ് ഖാ​ന്‍ ഒ​ന്നും വി​ക്ക​റ്റ് നേ​ടി.

ഇ​ന്നിം​ഗ്സി​ലെ ആ​ദ്യ പ​ന്തി​ല്‍ ഓ​പ്പ​ണ​ര്‍ ഫിൽ സോ​ള്‍ട്ടി​നെ ഷ​മി ഗോ​ള്‍ഡ​ന്‍ ഡ​ക്കാ​ക്കി, ഡേ​വി​ഡ് മി​ല്ല​റിനു ക്യാ​ച്ച്. ഹാ​ര്‍ദി​ക് പാ​ണ്ഡ്യ എ​റി​ഞ്ഞ ര​ണ്ടാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ല്‍ ഡേ​വി​ഡ് വാ​ര്‍ണ​റെ(2 പ​ന്തി​ല്‍ 2) റാ​ഷി​ദ് ഖാ​ന്‍ റ​ണ്ണൗ​ട്ടാ​ക്കി. ഇ​ന്നിം​ഗ്സി​ലെ മൂ​ന്നാം ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ല്‍ ഷ​മി, റൈ​ലി റൂ​സ്സോ​യെ(6 പ​ന്തി​ല്‍ 8) വി​ക്ക​റ്റി​ന് പി​ന്നി​ല്‍ വൃ​ദ്ധി​മാ​ന്‍ സാ​ഹ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. ഷ​മി​യു​ടെ അ​ഞ്ചാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ല്‍ മ​നീ​ഷ് പാ​ണ്ഡെ(4 പ​ന്തി​ല്‍ 1) സാ​ഹ​യു​ടെ പ​റ​ക്കും ക്യാ​ച്ചി​ല്‍ മ​ട​ങ്ങി. അ​വ​സാ​ന പ​ന്തി​ല്‍ പ്രി​യം ഗാ​ര്‍ഗ്(14 പ​ന്തി​ല്‍ 10) സാ​ഹ​യു​ടെ കൈ​ക​ളി​ലെ​ത്തി​യ​തോ​ടെ പ​വ​ര്‍പ്ലേ​യി​ല്‍ ഷ​മി​ക്ക് ഏ​ഴ് റ​ണ്‍സി​നി​ടെ നാ​ല് വി​ക്ക​റ്റാ​യി. 23 റ​ണ്‍സി​നി​ടെ അ​ഞ്ച് വി​ക്ക​റ്റ് വീ​ണ ഡ​ല്‍ഹി​ക്ക് ആ​റ് ഓ​വ​ര്‍ പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ സ്കോ​ര്‍ 28-5 മാ​ത്രം.

ഷ​മി​യു​ടെ നാ​ല് ഓ​വ​ര്‍ ക​ഴി​ഞ്ഞ​തോ​ടെയാണ് അ​ക്സ​ര്‍ പ​ട്ടേ​ല്‍-​അ​മാ​ന്‍ ഹ​ക്കീം ഖാ​ന്‍ സ​ഖ്യം ക്യാ​പി​റ്റ​ല്‍സി​ന്‍റെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ഏ​റ്റെ​ടുക്കുന്നത്. ഇ​രു​വ​രു​ടേ​യും കൂ​ട്ടു​കെ​ട്ട് മോ​ഹി​ത് ശ​ര്‍മയു​ടെ 14-ാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ടു. ശ​ര്‍മ​യെ സി​ക്സ​റി​ന് പ​റ​ത്താ​നു​ള്ള അ​ക്സ​റി​ന്‍റെ(30 പ​ന്തി​ല്‍ 27) ശ്ര​മം റാ​ഷി​ദ് ഖാ​ന്‍റെ കൈ​ക​ളി​ല്‍ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. റി​പ​ലി​നൊ​പ്പം 50 റ​ണ്‍സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യെ​ങ്കി​ലും റാ​ഷി​ദ് ഖാ​ന്‍റെ 19-ാം ഓ​വ​റി​ലെ മൂ​ന്നാം പ​ന്തി​ല്‍ അ​മാ​ന്‍ ഹ​ക്കീം ഖാ​ന്‍(44 പ​ന്തി​ല്‍ 51) അ​ഭി​ന​വ് മ​നോ​ഹ​റി​ന്‍റെ ക്യാ​ച്ചി​ല്‍ പു​റ​ത്താ​യി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com