ധോ​ണി മ​നഃ​പൂ​ര്‍വം ക​ളി വൈ​കി​പ്പി​ച്ചോ?

മതീശ പതിരണയെ നിർണായകമായ പതിനാറാം ഓവർ എറിയിക്കാനുള്ള ഗൂഢ തന്ത്രമെന്ന് ആരോപണം
ധോ​ണി മ​നഃ​പൂ​ര്‍വം ക​ളി വൈ​കി​പ്പി​ച്ചോ?

ചെ​ന്നൈ: ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്-​ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സ് ക്വാ​ളി​ഫ​യ​ര്‍ പോ​രാ​ട്ട​ത്തി​നി​ടെ പേ​സ​ര്‍ മ​തീശ പ​തി​രണയ്‌​ക്ക് പ​ന്തെ​റി​യാ​നാ​യി ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണി മ​നഃ​പൂ​ര്‍വം ക​ളി വൈ​കി​പ്പി​ച്ചെന്ന് ആരോപണം.

ഗു​ജ​റാ​ത്ത് ഇ​ന്നി​ങ്സി​ലെ പ​തി​നാ​റാം ഓ​വ​റി​നി​ടെ​യാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍. അ​തി​ന് മു​മ്പ് ഒ​രോ​വ​ര്‍ പ​ന്തെ​റി​ഞ്ഞി​രു​ന്ന പ​തി​രണ ഗ്രൗ​ണ്ട് വി​ട്ടി​രു​ന്നു. പ​തി​നാ​റാം ഓ​വ​ര്‍ എ​റി​യാ​നാ​യി വീ​ണ്ടു​മെ​ത്തി​യ​പ്പോ​ള്‍ ഗ്രൗ​ണ്ടി​ല്‍ നി​ന്ന് വി​ട്ടു നി​ന്ന സ​മ​യം വീ​ണ്ടും ഗ്രൗ​ണ്ടി​ല്‍ തു​ട​ര്‍ന്നാ​ലെ പ​ന്തെ​റി​യാ​നാ​വൂ എ​ന്ന നിയമം അമ്പയർമാർ ചൂണ്ടിക്കാട്ടി.

ഇ​തോ​ടെ അ​മ്പ​യ​ര്‍മാ​രു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ട് ധോ​ണി​യും സ​ഹ​ക​ളി​ക്കാ​രും മ​നഃ​പൂ​ര്‍വം സ​മ​യം ക​ള​യാ​ന്‍ ശ്ര​മി​ച്ചെന്നാണ് വിമർശകർ പറയുന്നത്. നിശ്ചിത സമയം കഴിഞ്ഞ് പതിരണ പന്തെടുക്കുമ്പോൾ ഗുജറാത്ത് ഇ​ന്നിം​ഗ്സി​ലെ നി​ര്‍ണാ​യ​ക ഓ​വ​റാ​യി​രു​ന്നു അ​ത്. പതിരണയ്ക്ക് എറിയാനായില്ലെങ്കിൽ മൊയീൻ അലിയെ പന്തേൽപ്പിക്കാൻ ധോണി നിർബന്ധിതനാകുമായിരുന്നു.

ആ ​സ​മ​യം 30 പ​ന്തി​ല്‍ 71 റ​ണ്‍സാ​യി​രു​ന്നു ഗു​ജ​റാ​ത്തി​ന് ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. റാ​ഷി​ദ് ഖാ​നും വി​ജ​യ് ശ​ങ്ക​റു​മാ​യി​രു​ന്നു ഈ ​സ​മ​യം ക്രീ​സി​ല്‍. നി​ശ്ചി​ത സ​മ​യ​ത്ത് ഓ​വ​ര്‍ പൂ​ര്‍ത്തി​യാ​ക്കാ​നാ​വാ​ത്ത​തി​നാ​ല്‍ അ​വ​സാ​ന ഓ​വ​റി​ല്‍ നാ​ല് ഫീ​ല്‍ഡ​ര്‍മാ​രെ മാ​ത്ര​മെ ബൗ​ണ്ട​റി​യി​ല്‍ നി​ര്‍ത്താ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു​ള്ളു. മാ​ത്ര​മ​ല്ല, കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്കി​ന് പി​ഴ​യും ല​ഭി​ക്കും. ഇ​ത് ര​ണ്ടും സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യാ​ണ് ധോ​ണി മ​നഃ​പൂ​ര്‍വം ക​ളി വൈ​കി​പ്പി​ച്ച​തെന്നാണ് ആരോപണം.

ധോ​ണി​യു​ടെ ത​ന്ത്ര​ത്തി​നെ​തി​രെ ഗു​ജ​റാ​ത്ത് താ​ര​ങ്ങ​ളാ​രും പ്ര​തി​ഷേ​ധി​ച്ചി​ല്ലെ​ങ്കി​ലും മ​ത്സ​ര​ശേ​ഷം വി​ജ​യ് ശ​ങ്ക​ര്‍ ചെ​ന്നൈ​യു​ടെ ത​ന്ത്ര​ത്തെ പ​രോ​ക്ഷ​മാ​യി വി​മ​ര്‍ശി​ച്ചു. ബോ​ധ​പൂ​ര്‍വം ക​ളി​യു​ടെ വേ​ഗം കു​റ​ക്കാ​നു​ള്ള ധോ​ണി​യു​ടെ ത​ന്ത്ര​മാ​യി​രു​ന്നു അ​തെ​ന്ന് വി​ജ​യ് ശ​ങ്ക​ര്‍ മ​ത്സ​ര​ശേ​ഷം വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ധോ​ണി ബൗ​ള​ര്‍മാ​രെ ഉ​പ​യോ​ഗി​ച്ച രീ​തി മ​നോ​ഹ​ര​മാ​യി​രു​ന്നു​വെ​ന്നും അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​വെ​ന്നു​മാ​യി​രു​ന്നു ഗു​ജ​റാ​ത്ത് നാ​യ​ക​ന്‍ ഹാ​ര്‍ദ്ദി​ക് പാ​ണ്ഡ്യ​യു​ടെ പ്ര​തി​ക​ര​ണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com