'ലക്ഷത്തിൽ ഒന്നേ കാണൂ'; സെഞ്ചുറി നേടിയ വൈഭവ് സൂര‍്യവംശിയെ പുകഴ്ത്തി മുൻ ഇന്ത‍്യൻ താരം

തെല്ലും ഭയമില്ലാതെ സീനിയർ താരങ്ങളെ ആക്രമിച്ച് കളിക്കാനുള്ള വൈഭവിന്‍റെ കഴിവിനെ മുഹമ്മദ് കൈഫ് പിന്തുണച്ചു
mohammed kaif supports vaibhav suryavanshi

വൈഭവ് സൂര‍്യവംശി

Updated on

ന‍്യൂഡൽഹി: കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ നടന്ന മത്സരത്തിൽ 37 പന്തിൽ 103 റൺസടിച്ചെടുത്ത യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര‍്യവംശിയെ പുകഴ്ത്തി മുൻ ഇന്ത‍്യൻ താരം മുഹമ്മദ് കൈഫ്.

തെല്ലും ഭയമില്ലാതെ സീനിയർ താരങ്ങളെ ആക്രമിച്ച് കളിക്കാനുള്ള വൈഭവിന്‍റെ കഴിവിനെ കൈഫ് പിന്തുണച്ചു. ഒരു തലമുറയിൽ ഒരിക്കൽ മാത്രം കണ്ടുവരുന്ന താരമാണ് വൈഭവെന്നും ഓസ്ട്രേലി‍യൻ താരം പാറ്റ് കമ്മിൻസിനെ സിക്സർ അടിച്ചതാണ് ശ്രദ്ധേയമായ നിമിഷമെന്നും കൈഫ് പറഞ്ഞു.

ഗല്ലി ക്രിക്കറ്റിൽ കളിക്കുന്നത് പോലെയാണ് വൈഭവ് ഐപിഎൽ കളിക്കുന്നത്. തന്‍റെ രണ്ടാം ഐപിഎൽ സെഞ്ചുറിയായിരുന്നു വൈഭവ് കഴിഞ്ഞ ദിവസം സൺറൈസേഴ്സിനെതിരേ നേടിയത്. രണ്ട് സെഞ്ചുറികളിലും 250ന് മുകളിൽ സ്ട്രൈക്ക് റേറ്റുണ്ടായിരുന്നു വൈഭവിന്. ബൗളറുടെ പേരോ മത്സരത്തിന്‍റെ സാഹചര‍്യമോ വൈഭവിന് പ്രശ്നമല്ല ആക്രമിച്ചുകൊണ്ടേയിരിക്കും.

പത്ത് വർഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള പരിചയസമ്പന്നമായ താരത്തെ പോലെയാണ് വൈഭവ് ബാറ്റ് ചെയ്യുന്നത്. കൈഫ് പറഞ്ഞു. കഴിഞ്ഞ വൈഭവ് സെഞ്ചുറി നേടിയെങ്കിലും 5 വിക്കറ്റ് ശേഷിക്കെ സൺറൈസേഴ്സ് വിജയലക്ഷ‍്യമായ 228 റൺസ് 18.3 ഓവറിൽ മറികടന്നു.

logo
Metro Vaartha
www.metrovaartha.com