ഛേത്രിയുടെ ഗോൾ അംഗീകരിക്കാതെ ബ്ലാസ്റ്റേഴ്സ് മൈതാനം വിട്ടു; ബംഗളൂരു സെമിയിൽ

ഛേത്രി​യെ ഫൗ​ൾ ചെ​യ്ത​തി​ന് ബെം​ഗ​ളൂ​രു​വി​ന് ഫ്രീ​കി​ക്ക് കി​ട്ടി. ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ള്‍ അ​ണി​നി​ര​ക്കും മു​മ്പ് ഛേത്രി ​പ​ന്ത് ചി​പ് ചെ​യ്ത് വ​ല​യി​ലാ​ക്കി.
ഛേത്രിയുടെ ഗോൾ അംഗീകരിക്കാതെ ബ്ലാസ്റ്റേഴ്സ് മൈതാനം വിട്ടു; ബംഗളൂരു 
സെമിയിൽ

ബെം​ഗ​ളൂ​രു: ഐ​എ​സ്എ​ല്‍ എലിമിനേറ്ററിൽ ബെം​ഗ​ളൂ​രു എ​ഫ്സി-​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മ​ത്സ​ര​ത്തി​ന്‍റെ എ​ക്സ്ട്രാ ടൈ​മി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍. ഫ്രീ​കി​ക്കി​ല്‍ നി​ന്ന് ബെം​ഗ​ളൂ​രു എ​ഫ്സി​ക്ക് ഗോ​ള്‍ അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ മൈ​താ​നം വി​ട്ടു. പ​രി​ശീ​ല​ക​ന്‍ ഇ​വാ​ന്‍ വു​ക​മ​നോ​വി​ച്ച് ക​ളി​ക്കാ​രെ ക​ളി​ക്ക​ള​ത്തി​ല്‍ നി​ന്ന് തി​രി​ച്ചു​വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​തെ ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ള്‍ മ​ട​ങ്ങി. ഇതോടെ ഫ്രീ കിക്കിൽനിന്ന് സുനിൽ ഛേത്രി നേടിയ ഏക ഗോളിനു ജയിച്ച ബംഗളൂരു സെമിയിലെത്തി.

നി​ശ്ചി​ത സ​മ​യ​ത്ത് ഗോ​ൾ പി​റ​ക്കാ​തി​രു​ന്ന​തോ​ടെ മ​ത്സ​രം എ​ക്സ്‍ട്രാ​ടൈ​മി​ലേ​ക്ക് നീ​ണ്ടു. ഛേത്രി​യെ ഫൗ​ൾ ചെയ്തതി​ന് ബെം​ഗ​ളൂ​രു​വി​ന് ഫ്രീ​കി​ക്ക് ലഭിച്ചു. ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ള്‍ അ​ണി​നി​ര​ക്കും മു​മ്പ് ഛേത്രി ​പ​ന്ത് ചി​പ് ചെ​യ്ത് വ​ല​യി​ലാ​ക്കി. ഇ​തോ​ടെ ബെം​ഗ​ളൂ​രു സ്കോ​ർ ​ബോ​ർ​ഡി​ല്‍ മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ള്‍ ഇ​ത് ഗോ​ള​ല്ല എ​ന്ന് വാ​ദി​ച്ചു. ഉ​ട​ന​ടി ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ന്‍ ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ച് ത​ന്‍റെ താ​ര​ങ്ങ​ളെ മൈ​താ​ന​ത്തി​ന് പു​റ​ത്തേ​ക്ക് തി​രി​ച്ചു​വി​ളി​ച്ചു. ഇ​തോ​ടെ മ​ത്സ​രം ത​ട​സ​പ്പെ​ട്ടു. ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ള്‍ ഡ്ര​സിം​ഗ് റൂ​മി​ലേ​ക്ക് മ​ട​ങ്ങി. താ​ര​ങ്ങ​ൾ റെ​ഡി​യാ​കാ​തെ കി​ക്കെ​ടു​ത്ത സു​നി​ൽ ഛേത്രി​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ​ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രുന്നത്.

ആ​ദ്യ​പ​കു​തി​യി​ല്‍ ബെം​ഗ​ളൂ​രു എ​ഫ്സി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ മു​ന്നി​ട്ട് നി​ന്ന​തെ​ങ്കി​ല്‍ ര​ണ്ടാം​പ​കു​തി​യി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഊ​ർ​ജം വീ​ണ്ടെ​ടു​ത്തു. എ​ന്നാ​ല്‍ ഒ​രി​ക്ക​ല്‍പ്പോ​ലും പ​ന്ത് വ​ല​യി​ലെ​ത്തി​ക്കാ​നാ​യി​ല്ല. ബോ​ക്സി​ലേ​ക്കു​ള്ള ക്രോ​സു​ക​ളും ഫി​നി​ഷിം​ഗു​മെ​ല്ലാം പി​ഴ​ച്ചു. 71-ാം മി​നു​റ്റി​ല്‍ ഡാ​നി​ഷ് ഫാ​റൂ​ഖി​ന് പ​ക​രം സ​ഹ​ല്‍ അ​ബ്‍ദു​ള്‍ സ​മ​ദ് ക​ള​ത്തി​ലെ​ത്തി​യ​തോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് മു​ന്നേ​റ്റ​ത്തി​ന് വേ​ഗം കൂ​ടി. 76-ാം മി​നു​റ്റി​ല്‍ ക്യാ​പ്റ്റ​ന്‍ ജെ​സ്സ​ല്‍ കാ​ർ​ണെ​യ്റോ പ​രി​ക്കേ​റ്റ് പു​റ​ത്തു​പോ​യ​തോ​ടെ ആ​യു​ഷ് അ​ധി​കാ​രി ക​ള​ത്തി​ലെ​ത്തി.

പി​ന്നാ​ലെ ല​ഭി​ച്ച കോ​ർ​ണ​ർ കി​ക്കു​ക​ള്‍ മു​ത​ലാ​ക്കാ​ന്‍ മ​ഞ്ഞ​പ്പ​ട​യ്ക്ക് സാ​ധി​ക്കാ​തെ പോ​യി. 83-ാം മി​നു​റ്റി​ല്‍ ആ​യു​ഷി​ന്‍റെ ക്രോ​സ് ദി​മി​ത്രി​യോ​സി​ന് മു​ത​ലാ​ക്കാ​നാ​യി​ല്ല. 87-ാം മി​നു​റ്റി​ല്‍ പ​ന്ത് വ​ള​ച്ച് വ​ല​യി​ലാ​ക്കാ​നു​ള്ള സ​ഹ​ലി​ന്‍റെ ശ്ര​മം ഫ​ലി​ക്കാ​ഞ്ഞ​തും 90 മി​നു​റ്റി​ക​ളി​ല്‍ തി​രി​ച്ച​ടി​യാ​യി. ഇ​തോ​ടെ​യാ​ണ് മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​ക്കു നീ​ണ്ട​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com