രോഹിത്തും കോലിയും ഇല്ല; എന്നിട്ടും ടീം ഇന്ത‍്യക്ക് റെക്കോഡ്

ലീഡ്സിലെ ആദ‍്യ ഇന്നിങ്സിൽ യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ഋഷഭ് പന്ത് എന്നിവരും രണ്ടാം ഇന്നിങ്സിൽ പന്തും, കെ.എൽ. രാഹുലുമാണ് സെഞ്ചുറി നേടിയത്
india vs england 1st test indian team new record

ശുഭ്മൻ ഗിൽ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ

Updated on

ലണ്ടൻ: രോഹിത് ശർമയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേമുള്ള ആദ‍്യ പരമ്പരയിൽ അപൂർവ നേട്ടം കൈവരിച്ച് ടീം ഇന്ത‍്യ. ഒരു ടെസ്റ്റ് മത്സരത്തിൽ 5 സെഞ്ചുറികൾ നേടുന്ന ടീമെന്ന റെക്കോഡാണ് ഇന്ത‍്യയെ തേടിയെത്തിയത്.

ലീഡ്സിലെ ആദ‍്യ ഇന്നിങ്സിൽ യശസ്വി ജയ്സ്വാൾ ശുഭ്മൻ ഗിൽ ഋഷഭ് പന്ത് എന്നിവരും, രണ്ടാം ഇന്നിങ്സിൽ പന്തും കെ.എൽ. രാഹുലുമാണ് സെഞ്ചുറി നേടിയത്. ടെസ്റ്റ് മത്സരത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ടീമാണ് ഇന്ത‍്യ. ഒരു മത്സരത്തിൽ 2 തവണ 5 സെഞ്ചുറികൾ നേടിയിട്ടുള്ള ടീം പാക്കിസ്ഥാനാണ്.

അതേസമയം, ലീഡ്സിലും സെഞ്ചുറി നേടിയതോടെ ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത‍്യൻ ഓപ്പണറായി കെ.എൽ. രാഹുൽ. ടെസ്റ്റ് ക്രിക്കറ്റിൽ രാഹുലിന്‍റെ മൂന്നാമത്തെ സെഞ്ചുറിയായിരുന്നു ലീഡ്സിൽ പിറന്നത്.

മുൻപ് 2018ൽ ഓവലിലും 2021ൽ ലോർഡ്സിലും രാഹുൽ സെഞ്ചുറി നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ 2 സെഞ്ചുറികൾ നേടിയിട്ടുള്ള ഓപ്പണർമാരായ സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ്, വിജയ് മർച്ചന്‍റ്, രവി ശാസ്ത്രി എന്നിവരെയാണ് രാഹുൽ മറികടന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com